കെയ്‌റോ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്‌സ് മീഡിയ ഫോറം സംഘടിപ്പിച്ചു

കെയ്റോ, 2024 ജനുവരി 27,(WAM)-- രാജ്യത്തിൻ്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളും സംരംഭങ്ങളും ഉയർത്തിക്കാട്ടുന്നതിനായി കെയ്‌റോ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്‌സ് (എൻഎൽഎ) മീഡിയ ഫോറം സംഘടിപ്പിച്ചു. എൻസൈക്ലോപീഡിയ ഓഫ് യു എ ഇ ഹിസ്റ്ററി പ്രോജക്ടും അൽ മക്തയുടെ ത്രൈമാസ മാസികയുടെ പ്രസിദ്ധീകരണവും ഫോറത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി.

ഈജിപ്തിലെ സാംസ്കാരിക സ്ഥാപനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമായി കെയ്‌റോ അന്താരാഷ്ട്ര പുസ്തകമേളയിൽ സജീവമായി പങ്കെടുക്കാനുള്ള പ്രതിബദ്ധതയെ എൻഎൽഎ ഡയറക്ടർ ജനറൽ അബ്ദുല്ല മജിദ് അൽ അലി എടുത്തുപറഞ്ഞു.

രാജ്യത്തിന്റെ ചരിത്രവും പൈതൃകവും രേഖപ്പെടുത്തുന്നതിനായി യുഎഇ സ്ഥാപക പിതാവ് പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ 1968-ൽ നാഷണൽ ലൈബ്രറി ആൻഡ് ആർക്കൈവ്‌സ് സ്ഥാപിച്ചതെന്ന് അൽ അലി പറഞ്ഞു. രാജ്യത്തിൻ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സംസ്ക്കാരത്തിനും വിജ്ഞാന ഉൽപ്പാദനത്തിനും ഒരു പ്രധാന സംഭാവന നൽകുകയെന്ന ലക്ഷ്യത്തോടെ ഒരു വിപുലമായ ദേശീയ ലൈബ്രറി സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ
സ്ഥാപനം ശക്തമാക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബിയിൽ ആരംഭിച്ച എൻസൈക്ലോപീഡിയ ഓഫ് യുഎഇ ഹിസ്റ്ററി പ്രോജക്റ്റ് അറബ്, അന്തർദേശീയ ലൈബ്രറികളെ സമ്പന്നമാക്കുന്ന മൂല്യവത്തായ ഡോക്യുമെൻ്റഡ് സ്രോതസ്സായി വർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


WAM/ അമൃത രാധാകൃഷ്ണൻ