ഡെപ്യൂട്ടി ഭരണാധികാരിയുടെ സാന്നിധ്യത്തിൽ പുതിയ ഐഡൻ്റിറ്റി അവതരിപ്പിച്ച് ഷാർജ

ഷാർജ, 28 ജനുവരി 2024 (WAM) -- ഷാർജ എമിറേറ്റ് എല്ലാ ദൃശ്യ-സാംസ്‌കാരിക സവിശേഷതകളും വ്യതിരിക്തമായ സാംസ്‌കാരിക-കലാ പൈതൃകവും ഉൾക്കൊള്ളുന്ന പുതിയ ഐഡൻ്റിറ്റി ഇന്ന്
ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു.

അൽ നൂർ ദ്വീപിൽ നടന്ന ചടങ്ങിലാണ് പുതിയ ഐഡൻ്റിറ്റി ലോഞ്ച് ചെയ്തത്.

സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടാണ് പുതിയ ഐഡൻ്റിറ്റിയിൽ പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് പറഞ്ഞു.

പുതിയ ഐഡൻ്റിറ്റിയുടെ സമാരംഭം എമിറേറ്റിൻ്റെ എല്ലാ മേഖലകളിലും കൂടുതൽ വിപുലീകരിക്കാനുള്ള അതിൻ്റെ സാധ്യതയുടെയും പ്രകടനമാണെന്നും ഷാർജയുടെ തുടർച്ചയായ വളർച്ചയെ നയിക്കുന്ന മികച്ച സേവനങ്ങളും പ്രോത്സാഹനങ്ങളും നൽകുമെന്നും ഷാർജ ഡെപ്യൂട്ടി ഭരണാധികാരി വിശദീകരിച്ചു.

വിനോദസഞ്ചാരം, താമസം, ജോലി, പഠനം, നിക്ഷേപം എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ ഷാർജയുടെ ആകർഷണീയതയ്‌ക്ക് പുറമേ, ഷാർജയുടെ ശക്തികളും വ്യതിരിക്തമായ സവിശേഷതകളും മനസ്സിൽ വെച്ചാണ് പുതിയ ഐഡൻ്റിറ്റി വികസിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കലാപരമായ പ്രകടനങ്ങളും, പുതിയ ഷാർജ ഐഡൻ്റിറ്റിയുടെ അർത്ഥങ്ങൾ വെളിപ്പെടുത്തുന്ന പവലിയനുകളും ശൈഖ് സുൽത്താൻ അൽ നൂർ ദ്വീപിൽ സന്ദർശിച്ചു.

WAM/ അമൃത രാധാകൃഷ്ണൻ