ധനമന്ത്രാലയത്തിന്റെ 39,000 മണിക്കൂർ ജോലി സമയം ലാഭിച്ച് റോബോട്ടുകൾ

ദുബായ്, 30 ജനുവരി 2024 (WAM) -- ധനമന്ത്രാലയത്തിന്റെ ആന്തരിക പ്രക്രിയകളിൽ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ സംവിധാനം ഉൾപ്പെടുത്തുന്നതിൻ്റെ ആദ്യ ഘട്ടം നടപ്പിലാക്കിയപ്പോൾ 39,000 മണിക്കൂർ മനുഷ്യാധ്വാനം ലാഭിച്ച് 98 ശതമാനത്തിലധികം കൃത്യതയോടെ 1.8 ദശലക്ഷം ഇടപാടുകൾ നടത്താൻ കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഓട്ടോമേറ്റഡ് ടാസ്‌ക്കുകൾ, റോബോട്ടുകൾ, സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചാണ് മന്ത്രാലയം ഇടപാട് നടത്തുന്നത്. ഒന്നാം ഘട്ടം വിജയം കണ്ടത്തോടെ, മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കു ന്നത്തിന് രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.

കാര്യക്ഷമതയും ഉപഭോക്തൃ സേവനങ്ങളും മെച്ചപ്പെടുത്താൻ സർക്കാർ സ്ഥാപനങ്ങൾ ശ്രമിക്കുന്നതിന്റെ
ഭാഗമായാണ് പൊതുമേഖലയിൽ റോബോട്ടുകൾ കൂടുതലായി ഉപയോഗിക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുന്നതിനായി 2020-ന് മുമ്പ്, ഓട്ടോമേഷൻ ഉപയോഗിച്ച് മെച്ചപ്പെടുത്താൻ കഴിയുന്ന പ്രവർത്തനങ്ങൾ മന്ത്രാലയം തിരിച്ചറിഞ്ഞു. പേറോളും പെൻഷനുകളും, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഐടി പ്രക്രിയകൾ, വെബ് സേവനങ്ങൾ, ഹാർഡ്‌വെയർ നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

2022-ഓടെ, വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി 50-ലധികം റോബോട്ടുകൾ പ്രവർത്തിക്കുകയും ഇത് മികച്ച ഫലങ്ങൾ നൽകുകയും ചെയ്തു. ഇന്നുവരെ, ധനമന്ത്രാലയം 63 പ്രക്രിയകളും ഉപപ്രോസസ്സുകളും ഓട്ടോമേറ്റ് ചെയ്തിട്ടുണ്ട്. ഇത് പ്രവർത്തനങ്ങളിലെ പിശകുകൾ 95% കുറക്കുകയും, പ്രവർത്തനങ്ങൾ കൈകാര്യം സമയത്തിൽ 65% ലാഭിക്കാനും സഹായിച്ചതായി അധികൃതർ അറിയിച്ചു.

ആർപിഎ നടപ്പിലാക്കുന്നത് 'നമ്മൾ യുഎഇ 2031' ദർശനത്തിലും യുഎഇ ശതാബ്ദി പദ്ധതി 2071-ലും പ്രതിപാദിച്ചിരിക്കുന്നതുപോലെ യുഎഇയുടെ പരിവർത്തനത്തിന് വഴിയൊരുക്കുന്നു.

സാമ്പത്തിക ശാക്തീകരണം, സുസ്ഥിരത, നവീകരണം, സാമ്പത്തിക നേതൃത്വം, സുസ്ഥിര വികസനം എന്നിവയിലൂടെ ഗവൺമെൻ്റ് പ്രകടനം ത്വരിതപ്പെടുത്തുന്നതിന് ധനമന്ത്രാലയത്തിൻ്റെ സ്ട്രാറ്റജിക് പ്ലാൻ 2023-2026 ന് കീഴിലാണ് പ്രോസസ് ഓട്ടോമേഷൻ സംരംഭം ആരംഭിച്ചത്.

ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഡിജിറ്റൽ സംഭരണ പ്ലാറ്റ്‌ഫോം, 60 ദിവസം മുതൽ ആറ് മിനിറ്റ് വരെ പ്രക്രിയകൾ ത്വരിതപ്പെടുത്താൻ ഉപഭോഗക്താക്കളെ പ്രാപ്‌തരാക്കുന്നു.

ആർപിഎയുടെ മൂന്നാം ഘട്ടം നടപ്പിലാക്കുന്നത്തോടെ ഓട്ടോമേറ്റഡ് പ്രോസസുകളുടെയും സബ്‌പ്രോസസുകളുടെയും ആകെ എണ്ണം 100-ലധികമായി ഉയർത്തും, കൂടാതെ ബോട്ട് കൈകാര്യം ചെയ്യുന്ന എല്ലാ പ്രക്രിയകളിലും പിശക് കുറയ്‌ക്കുന്നതിലൂടെ ശരാശരി കൈകാര്യം ചെയ്യൽ സമയം 10% കുറക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

WAM/അമൃത രാധാകൃഷ്ണൻ