അബുദാബി, 31 ജനുവരി 2024 (WAM) --യുഎഇയും നൈജീരിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, നൈജീരിയൻ വിദേശകാര്യ മന്ത്രി യൂസഫ് എം. ടഗ്ഗറുമായി ഫോണിൽ ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ യോഗം അവലോകനം ചെയ്യുകയും, രാജ്യങ്ങളുടെ പൊതു താൽപ്പര്യങ്ങൾ കൈവരിക്കുന്നതിന് വിവിധ മേഖലകളിൽ ബന്ധം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ പര്യവേക്ഷണം ചെയ്യുകയും ചെയ്തു.
വികസനം, സമ്പദ്‌വ്യവസ്ഥ, ഊർജം, കാലാവസ്ഥ പ്രവർത്തനം തുടങ്ങി നിരവധി മേഖലകളിൽ യുഎഇ-നൈജീരിയൻ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
നൈജീരിയ റിപ്പബ്ലിക്കുമായി തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരസ്പര താൽപര്യങ്ങൾ കൈവരിക്കുന്നതിനും അവരുടെ വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും വിധത്തിൽ സഹകരണം വിശാലമാക്കുന്നതിനുമുള്ള യുഎഇയുടെ താൽപ്പര്യം ഫോൺ സംഭാഷണത്തിനിടെ, ശൈഖ് അബ്ദുല്ല സ്ഥിരീകരിച്ചു.
ഇരു മന്ത്രിമാരും പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും,മിഡിൽ ഈസ്റ്റ് മേഖല നേരിടുന്ന സംഘർഷാവസ്ഥയും ചർച്ച ചെയ്തു.
WAM/ അമൃത രാധാകൃഷ്ണൻ