അബുദാബി,ജനുവരി 31, 2024 (WAM) -- തെക്ക്-പടിഞ്ഞാറ് തെക്ക്-പടിഞ്ഞാറ് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമർദം രാജ്യത്തെ ബാധിച്ചേക്കാമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി(എൻസിഎം) അറിയിച്ചു.
ഇന്ന് വിവിധ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറൻ, തീരദേശ ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമാക്കാനും, രാത്രിയിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ, മഴയോടൊപ്പം സംവഹന മേഘങ്ങൾ, ഉണ്ടാക്കാനുള്ള സാധ്യതയും എൻസിഎം അറിയിച്ചു. അറേബ്യൻ ഗൾഫിലും, ഒമാനിലും കടൽ പ്രക്ഷുബ്ധമാക്കാനുള്ള സാധ്യതയും ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി.
WAM/ അമൃത രാധാകൃഷ്ണൻ