അബുദാബി, 30 ജനുവരി, 2024 (WAM) - യുഎഇയുടെ യൂണിയൻ ദിനാഘോഷങ്ങൾ വിജയക്കരമാക്കാൻ പ്രവർത്തിച്ച ടീമിലെ അംഗങ്ങളുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് കൂടിക്കാഴ്ച നടത്തി.
അബുദാബിയിലെ കസർ അൽ ബഹറിൽ നടന്ന സ്വീകരണ ചടങ്ങിൽ, ദേശീയ ദിനാഘോഷങ്ങൾ വിജയമാ ക്കിയതിനുള്ള ടീമിൻ്റെ ശ്രമങ്ങളെ യുഎഇ രാഷ്ട്രപതി അഭിനന്ദിച്ചു.
കൂടിക്കാഴ്ചയിൽ, രാജ്യത്തിൻ്റെ ഐക്യം പ്രതിഫലിപ്പിക്കുകയും, നേട്ടങ്ങളും അഭിലാഷങ്ങളും ആഘോഷിക്കുകയും ചെയ്യുന്ന ഔദ്യോഗിക യൂണിയൻ ദിനാഘോഷ പരിപാടി സംഘടിപ്പിക്കുന്നതിൽ പങ്കാളികളാവാൻ കഴിഞ്ഞത്തിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ടീമിലെ അംഗങ്ങൾ രാഷ്ട്രപതിയെ അറിയിച്ചു.
യുഎഇ യൂണിയൻ ദിനാചരണ വേളയിൽ തങ്ങൾക്ക് ലഭിച്ച പിന്തുണക്ക് ടീം അംഗങ്ങൾ രാഷ്ട്രപതിക്ക് നന്ദി അറിയിക്കുകയും ചെയ്തു.
WAM/ അമൃത രാധാകൃഷ്ണൻ