അബുദാബി, 31 ജനുവരി 2024 (WAM) -- സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൗറു റിപ്പബ്ലിക്കിൻ്റെ രാഷ്ട്രപതി ഡേവിഡ് അഡെയാങ്ങിന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആശംസ സന്ദേശം അയച്ചു.
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഈ അവസരത്തിൽ നൗറു രാഷ്ട്രപതിക്ക് സമാനമായ സന്ദേശങ്ങൾ അയച്ചു.
WAM/ അമൃത രാധാകൃഷ്ണൻ