എൻ്റർപ്രൈസ് അയർലൻഡുമായി പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് ദുബായ് ചേംബർ ഡിജിറ്റൽ ഇക്കണോമി

ദുബായ്, 2024 ജനുവരി 31 (WAM) -- ദുബായ് ചേംബേഴ്സിൻ്റെ കുടക്കീഴിൽ പ്രവർത്തിക്കുന്ന ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി, ഐറിഷായ സർക്കാരിൻ്റെ ട്രേഡ് ആൻഡ് ഇന്നൊവേഷൻ ഏജൻസിയായ എൻ്റർപ്രൈസ് അയർലൻഡുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. പുതിയ കരാർ ഇരു രാജ്യങ്ങൾക്കുമിടയിൽ ഡിജിറ്റൽ വിനിമയങ്ങൾ സാധ്യമാക്കുകയും ഐറിഷ്, ദുബായ് കമ്പനികളുടെ ആകർഷണവും വിപുലീകരണ പ്രക്രിയകളും എളുപ്പമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രിയും ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി ചെയർമാനുമായ ഒമർ സുൽത്താൻ അൽ ഒലാമയുടെ സാന്നിധ്യത്തിൽ ദുബായ് ചേംബേഴ്‌സ് ആസ്ഥാനത്താണ് ധാരണാപത്രം ഒപ്പുവച്ചത്. ദുബായ് ചേംബേഴ്‌സ് പ്രസിഡൻ്റും സിഇഒയുമായ മുഹമ്മദ് അലി റാഷിദ് ലൂത്ത, ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി വൈസ് പ്രസിഡൻ്റ് സയീദ് അൽ ഗെർഗാവി, അയർലൻഡിനെ പ്രതിനിധീകരിച്ച് ട്രേഡ് പ്രൊമോഷൻ, ഡിജിറ്റൽ, കമ്പനി നിയന്ത്രണങ്ങൾ എന്നിവയുടെ സഹമന്ത്രി ദാരാ കാലേരി, യുഎഇയിലെ അയർലൻഡ് അംബാസഡർ അലിസൺ മിൽട്ടൺ, എൻ്റർപ്രൈസ് അയർലണ്ടിൻ്റെ സിഇഒ ലിയോ ക്ലാൻസി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പരസ്പര സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായിലെ കമ്പനികളെ ഐറിഷ് ബിസിനസുകളുമായി ബന്ധിപ്പിക്കാൻ കരാർ ലക്ഷ്യമിടുന്നു. സാങ്കേതികവിദ്യ, ഉൽപ്പാദനം, ശുദ്ധ ഊർജം, പരിസ്ഥിതി, സാമൂഹിക, ഭരണരീതികൾ എന്നീ മേഖലകളിൽ ധാരണാപത്രം എൻ്റർപ്രൈസ് അയർലണ്ടിലെ അംഗങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കരാർ അയർലണ്ടും ദുബായും തമ്മിലുള്ള ബിസിനസ്, വ്യാപാര, നിക്ഷേപ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളെ ഉത്തേജിപ്പിക്കുകയും ഐറിഷ് കമ്പനികളെ മെന മേഖലയിലുടനീളമുള്ള വിപണികളിലേക്ക് വികസിപ്പിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും.

ഉഭയകക്ഷി കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഇരു വിപണികളിലെയും ബിസിനസ്സുകൾക്ക് ഒരു വേദി നൽകുമ്പോൾ തന്നെ അയർലൻഡിനും ദുബായ്ക്കുമിടയിൽ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ മേഖലയിൽ, ചെറുകിട ബിസിനസുകൾക്ക് അവസരങ്ങൾ സൃഷ്ടിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നത്. വ്യത്യസ്‌ത സംസ്‌കാരങ്ങളിലും ഭാഷകളിലും വ്യാപാരം നടത്തുന്നതിനുള്ള ക്രോസ്-കൾച്ചറൽ പരിശീലനത്തിനുള്ള ഒരു പ്ലാറ്റ്‌ഫോം വികസിപ്പിക്കാനും കരാർ ശ്രമിക്കുന്നു.

“ആഗോള ബിസിനസ്സ് രംഗത്ത് ദുബൈ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ മേഖലയിൽ ക്രിയേറ്റീവ് ആശയങ്ങളും നൂതന സംരംഭകരും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും, പരസ്പരം പ്രയോജനകരമായ പങ്കാളിത്തം കെട്ടിപ്പടുക്കുകയും, ഫലപ്രദമായ പരിഹാരങ്ങളും പയനിയറിംഗ് പ്രോജക്റ്റുകളും വികസിപ്പിക്കുകയും ചെയ്യുന്നത്തിന് അനുയോജ്യമായ പ്ലാറ്റ്ഫോം എന്ന നിലയിൽ എമിറേറ്റ് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത് തുടരുകയാണ്," എന്ന് ദുബായ് ചേംബേഴ്‌സ് പ്രസിഡൻ്റും സിഇഒയുമായ മുഹമ്മദ് അലി റഷീദ് ലൂത്ത പറഞ്ഞു:

“ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമിയും എൻ്റർപ്രൈസ് അയർലൻഡും തമ്മിലുള്ള ഈ പങ്കാളിത്തം ദുബായിലെയും അയർലണ്ടിലെയും ചെറുകിട, മാക്രോ ബിസിനസുകൾ, പ്രത്യേക സാങ്കേതിക പ്രോജക്റ്റുകൾ എന്നിവയുൾപ്പെടെയുള്ള ബിസിനസ്സ് കമ്മ്യൂണിറ്റികൾക്ക് ഗുണം ചെയ്യുന്ന ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു. പ്രാദേശിക വൈദഗ്ധ്യം പങ്കിടുന്നതിലൂടെയും പരസ്പര സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിലൂടെയും, കരാർ പരസ്പര വ്യാപാരത്തിൻ്റെയും നിക്ഷേപത്തിൻ്റെയും അളവ് വർദ്ധിപ്പിക്കുകയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും," ലൂട്ട കൂട്ടിച്ചേർത്തു.

“ദുബായിലും യുഎഇയിലുടനീളവും ഐറിഷ് നവീകരണത്തിനുള്ള ആവശ്യം ഉയർന്നതാണ്, കയറ്റുമതി വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമിയുമായുള്ള ഈ കരാറിലൂടെ, പരസ്പര പ്രയോജനത്തിനായി ദുബായ് ചേംബർ അംഗങ്ങളും എൻ്റർപ്രൈസ് അയർലൻഡ് ക്ലയൻ്റ് കമ്പനികളും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നതിന് സഹകരിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. സാങ്കേതികവിദ്യ, ഉൽപ്പാദനം, ശുദ്ധ ഊർജ്ജം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഈ കരാർ ഐറിഷ് സംരംഭങ്ങളെ അവരുടെ ആഗോള വിപണികൾ വികസിപ്പിക്കുന്നതിൽ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുമായി ഒത്തുചേരുന്നു. ദുബായിലെയും അയർലണ്ടിലെയും ബിസിനസുകളുടെ വളർച്ചയ്ക്കും നവീകരണത്തിനും വിജയത്തിനും കാരണമാകുന്ന അവസരങ്ങൾ ഞങ്ങൾ ഒരുമിച്ച് തുറക്കുകയാണ്," എൻ്റർപ്രൈസ് അയർലണ്ടിൻ്റെ സിഇഒ ലിയോ ക്ലാൻസി വിശദീകരിച്ചു.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായുടെ പദവി ഏകീകരിക്കുന്നതിൽ ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി നിർണായക പങ്ക് വഹിക്കുന്നു. ദുബായ് ഇക്കണോമിക് അജണ്ടയുടെ (D33) ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ മുഴുവൻ സാധ്യതകളും കൈവരിക്കുന്നതിനും സാങ്കേതികവിദ്യയ്ക്കും നവീകരണത്തിനുമുള്ള ഒരു പ്രമുഖ ആഗോള കേന്ദ്രമായി ദുബായുടെ ഭാവിയെ നയിക്കാനും ചേംബർ പ്രതിജ്ഞാബദ്ധമാണ്.


WAM/അമൃത രാധാകൃഷ്ണൻ