ദുബായ്, 2024 ജനുവരി 31, 2024 (WAM) -- റിയൽ എസ്റ്റേറ്റ് വിപണിയിൽ ചൊവ്വാഴ്ച 2.35 ബില്യൺ ദിർഹത്തിൻ്റെ 530 വിൽപ്പന ഇടപാടുകളും, 135 ദിർഹത്തിൻ്റെ മോർട്ട്ഗേജ് ഡീലുകളും നടന്നതായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് (ഡിഎൽഡി) വ്യക്തമാക്കി. 564.27 മില്യൺ ദിർഹത്തിന്റെ 55 ഗിഫ്റ്റ് ഡീലുകൾക്ക് പുറമെയാണിത്.
വിൽപനയിൽ 1.15 ബില്യൺ ദിർഹം വിലമതിക്കുന്ന 494 വില്ലകളും അപ്പാർട്ടുമെൻ്റുകളും, 1.2 ബില്യൺ ദിർഹം വിലമതിക്കുന്ന 36 ലാൻഡ് പ്ലോട്ടുകളും ഉൾപ്പെടുന്നു, അതേസമയം മോർട്ട്ഗേജുകളിൽ 114 വില്ലകളും 284.27 മില്യൺ ദിർഹം വിലയുള്ള അപ്പാർട്ടുമെൻ്റുകളും 28 കോടി ദിർഹം മൂല്യമുള്ള 21 ലാൻഡ് പ്ലോട്ടുകളും ഉൾപ്പടെ ഇന്നേക്ക് 3 ബില്യൺ ദിർഹത്തിന് മുകളിൽ ഇടപാടുകൾ നടന്നത്തായാണ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ