ഡ്രൈവർമാരോട് സുരക്ഷിതമായി വാഹനമോടിക്കാൻ നിർദ്ദേശവുമായി അബുദാബി പോലീസ്

അബുദാബി, 31 ജനുവരി 2024 (WAM) -- ഡ്രൈവർമാരോട് സുരക്ഷിതമായി വാഹനമോടിക്കാൻ അബുദാബി പോലീസ് ജനറൽ കമാൻഡ് നിർദ്ദേശിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ യുഎഇയിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നിർദ്ദേശം.

ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കാനും , അകലം പാലിക്കാനും, പെട്ടെന്നുള്ള ബ്രേക്കിംഗ് ഒഴിവാക്കാനും പോലീസ് അറിയിച്ചു.

മഴക്കാലത്ത് സുരക്ഷാ നിയമങ്ങൾ പാലിക്കാനും അശ്രദ്ധമായ ഡ്രൈവിംഗ്, ഡ്രിഫ്റ്റിംഗ്, ട്രാഫിക് നിയമങ്ങൾ പാലിക്കൽ എന്നിവ ഒഴിവാക്കാനും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.

മഴക്കാലത്ത് ഗ്ലാസുകൾ വൃത്തിയായി സൂക്ഷിക്കുക, ലൈറ്റുകൾ പരിപാലിക്കുക, പഴയ ടയറുകൾ മാറ്റുക എന്നിവയിലൂടെ സുരക്ഷ വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.

എല്ലാവരുടെയും സുരക്ഷയ്ക്കായി ഡ്രൈവർമാരോട് താഴ്‌വരകളിൽ നിന്നും വെള്ളം കൂടുന്ന സ്ഥലങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും മഴക്കാലത്ത് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.

WAM/ അമൃത രാധാകൃഷ്ണൻ