അടിസ്ഥാന നിരക്ക് 5.40% ആയി നിലനിർത്താൻ സിബിയുഎഇ

അബുദാബി,1 ഫെബ്രുവരി 2024 (WAM) --- യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റി(ഒഡിഎഫ്) അടിസ്ഥാന നിരക്ക് 5.40% ആയി തന്നെ നിലനിർത്താൻ തീരുമാനിച്ചു.

ജനുവരി 31-ന് യുഎസ് ഫെഡറൽ റിസർവിൻ്റെ പ്രഖ്യാപനത്തെ തുടർന്നാണ് റിസർവ് ബാലൻസുകളുടെ (IORB) പലിശ മാറ്റമില്ലാതെ നിലനിർത്താനുള്ള ഈ തീരുമാനം എടുത്തത്.

സിബിയുഎഇയിൽ നിന്ന് ഹ്രസ്വകാല ലിക്വിഡിറ്റി വായ്പയെടുക്കുന്നതിന് ബാധകമായ പലിശ നിരക്ക് എല്ലാ സ്റ്റാൻഡിംഗ് ക്രെഡിറ്റ് സൗകര്യങ്ങൾക്കും അടിസ്ഥാന നിരക്കിൽ നിന്ന് 50 ബേസിസ് പോയിൻ്റിൽ നിലനിർത്താനും സെൻട്രൽ ബാങ്ക് തീരുമാനിച്ചു.

യുഎസ് ഫെഡറൽ റിസർവിൻ്റെ ഐഒആർബിയി അടിസ്ഥാന നിരക്ക്, ധനനയത്തിൻ്റെ പൊതുവായ നിലപാടിനെ സൂചിപ്പിക്കുകയും, യുഎഇ വിപണിയിലെ പലിശനിരക്കുകൾക്ക് ഫലപ്രദമായ അടിത്തറ നൽകുകയും ചെയ്യുന്നു.

യുഎസ് ഫെഡറൽ റിസർവ് ബുധനാഴ്ച പ്രധാന പലിശ നിരക്ക് സ്ഥിരമായി നിലനിർത്തുകയും നിരക്ക് കുറയ്ക്കുന്നതിനുള്ള തീരുമാനം എടുക്കുകയും ചെയ്തിരുന്നു. പണപ്പെരുപ്പം മന്ദഗതിയിലാണെങ്കിലും ഈ തീരുമാനം നീണ്ടു നിൽക്കുമെന്നാണ് സൂചന.

"ഫെഡറൽ ഫണ്ട് നിരക്കിനായുള്ള ടാർഗെറ്റ് ശ്രേണിയിലെ എന്തെങ്കിലും ക്രമീകരണങ്ങൾ പരിഗണിക്കുമ്പോൾ, (ഫെഡ്) ഇൻകമിംഗ് ഡാറ്റ, വികസിച്ചുകൊണ്ടിരിക്കുന്ന വീക്ഷണം, അപകടസാധ്യതകളുടെ ബാലൻസ് എന്നിവ ശ്രദ്ധാപൂർവ്വം വിലയിരുത്തും," സെൻട്രൽ ബാങ്ക് പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ