അബുദാബി, 31 ജനുവരി 2024 (WAM) --യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റിയായ യുഎഇ എഎയുടെ പ്രസിഡൻറ് ഹുമൈദ് ഉബൈദ് അബുഷിബ്‌സിൻ്റെ നേതൃത്വത്തിൽ ഒരു പ്രതിനിധി സംഘം സൗദി അറേബ്യയുടെ ഓവർസൈറ്റ് ആന്‍റ് ആൻ്റി കറപ്ഷൻ അതോറിറ്റിയും (നസഹ) ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് ഓഫീസിൽ ഔദ്യോഗിക സന്ദർശനം നടത്തി.
ഓവർസൈറ്റ് ആന്‍റ് ആൻ്റി കറപ്ഷൻ അതോറിറ്റിയുടെ പ്രസിഡൻ്റ് മാസിൻ ബിൻ ഇബ്രാഹിം അൽ-കഹ്മൂസ്, ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് (ജിസിഎ) പ്രസിഡൻ്റ് ഡോ. ഹുസാം അബ്ദുൽമോഹ്‌സെൻ ആലങ്കാരി എന്നിവരുൾപ്പെടെ സൗദി ഉദ്യോഗസ്ഥരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
പ്രാദേശികമായും ആഗോളമായും ഓഡിറ്റിംഗ്, സമഗ്രത, സുതാര്യത, ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി തന്ത്രപരമായ സഹകരണവും ഉഭയകക്ഷി ബന്ധവും വർദ്ധിപ്പിക്കുന്നതിനുള്ള യുഎഇഎഎയുടെ പ്രതിബദ്ധതയാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നത്.
അനുഭവങ്ങളുടെ വിലയേറിയ കൈമാറ്റത്തിനും സഹകരണത്തിൻ്റെ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചുള്ള ചർച്ചകൾക്കും മീറ്റിംഗുകൾ അവസരമൊരുക്കി.
യുഎഇഎഎ, നസാഹ ജനറൽ കോർട്ട് ഓഫ് ഓഡിറ്റ് എന്നിവ തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി ഈ സന്ദർശനത്തെ അംഗീകരിച്ചുകൊണ്ട്, ഈ സന്ദർശനത്തിൻ്റെ തന്ത്രപരമായ പ്രാധാന്യം അബുഷിബ്സ് ഊന്നിപ്പറഞ്ഞു.
പൊതു വിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള സമഗ്രത, സുതാര്യത, ഉത്തരവാദിത്തം എന്നിവയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ലക്ഷ്യമിട്ടുള്ള തുടർച്ചയായ സഹകരണവും സംയുക്ത സംരംഭങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇഎഎയുടെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ