അബുദാബി, 1 ഫെബ്രുവരി 2024 (WAM) -- മലേഷ്യൻ രാജാവായി ചുമതലയേറ്റ സുൽത്താൻ ഇബ്രാഹിം ഇസ്‌കന്ദറിന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും മലേഷ്യൻ രാജാവിന് സമാനമായ സന്ദേശങ്ങൾ അയച്ചു.
WAM/അമൃത രാധാകൃഷ്ണൻ