ബാർബഡോസ് അംബാസഡർക്ക് ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ഇൻഡിപെൻഡൻസ് സമ്മാനിച്ച് യുഎഇ രാഷ്‌ട്രപതി

അബുദാബി, 1 ഫെബ്രുവരി 2024 (WAM) --യുഎഇയിലെ ബാർബഡോസ് അംബാസഡർ ഗബ്രിയേൽ ആബേദിന്, രാജ്യത്തെ പ്രവർത്തന കാലാവധി അവസാനിക്കുന്ന അവസരത്തിൽ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഫസ്റ്റ് ക്ലാസ് മെഡൽ ഓഫ് ഇൻഡിപെൻഡൻസ് സമ്മാനിച്ചു.

വിദേശകാര്യ മന്ത്രാലയത്തിൻ്റെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി ആബേദിന് മെഡൽ സമ്മാനിച്ചു. എല്ലാ മേഖലകളിലും ബാർബഡോസുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള യുഎഇയുടെ താൽപര്യം കൂടിക്കാഴ്ചയിൽ അവർ എടുത്തു പറഞ്ഞു.

അംബാസഡറുടെ ഭാവി ചുമതലകളിൽ വിജയിക്കണമെന്ന ആഗ്രഹവും, കൂടാതെ യുഎഇയും ബാർബഡോസും തമ്മിലുള്ള വേറിട്ട ബന്ധം ശക്തിപ്പെടുത്താൻ തന്റെ പ്രവർത്തന കാലയളവിൽ
തീവ്രമായി ശ്രമിച്ചതായും അവർ ചൂണ്ടിക്കാട്ടി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ വികാസത്തെ പ്രകീർത്തിച്ചുകൊണ്ട് അബേദ് യുഎഇ രാഷ്ട്രപതിക്ക് നന്ദി രേഖപ്പെടുത്തി. കൂടാതെ, തൻ്റെ ദൗത്യത്തിൻ്റെ വിജയത്തിന് ക്രിയാത്മകമായി സംഭാവന നൽകിയ എല്ലാ യുഎഇ സ്ഥാപനങ്ങൾക്കും അവർ നന്ദി അറിയിച്ചു.

WAM/അമൃത രാധാകൃഷ്ണൻ