അപൂർവ ക്ലാസിക് വിൻ്റേജ് കാർ ശേഖരവുമായി എമിറേറ്റ്‌സ് ലേലത്തിൻ്റെ ആദ്യ ഓൺലൈൻ ലേലം

ഷാർജ, 1 ഫെബ്രുവരി 2024 (WAM) -- ക്ലാസിക് വിൻ്റേജ് ഓട്ടോമൊബൈലുകൾക്കായുള്ള തങ്ങളുടെ ആദ്യത്തെ ഓൺലൈൻ ലേലം ആരംഭിക്കാൻ ഒരുങ്ങുക്കയാണ് എമിറേറ്റ്‌സ് ഓക്ഷൻസ്. ഫെബ്രുവരി 1 മുതൽ 5 വരെ ഷാർജ ഓൾഡ് കാർസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ അപൂർവവും വിലപിടിപ്പുള്ളതുമായ 40-ലധികം വലിയ ബ്രാൻഡ് വാഹനങ്ങൾ ലേലം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ചരിത്രപരമായി പ്രാധാന്യമുള്ള മോഡലുകൾക്ക് പുറമേ, വിൻ്റേജ് ഓട്ടോമൊബൈലുകൾ, ഫോർ വീൽ വാഹനങ്ങൾ, ക്ലാസിക് കാറുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വാഹനങ്ങൾ ഉദ്ഘാടന ഷാർജ ക്ലാസിക് കാർ ഫെസ്റ്റിവലിൽ നടക്കാനിരിക്കുന്ന ലേലത്തിൽ അവതരിപ്പിക്കും. വിൻ്റേജ് കാർ പ്രേമികൾക്ക്
ഫെസ്റ്റിവൽ സന്ദർശിക്കാൻ കഴിയാത്തവർക്ക്, എമിറേറ്റ്‌സ് ലേല വെബ്‌സൈറ്റിലൂടെയും സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും ലേലത്തിൽ പങ്കെടുക്കാം.

എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ച് വിൻ്റേജ് ഓട്ടോമൊബൈലുകൾക്കായി ആദ്യമായി ഇലക്‌ട്രോണിക് ലേലം നടത്തുന്നത് മേഖലയിലെ വിദഗ്ധരുമായും ഓഹരി ഉടമകളുമായും തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാനുള്ള ക്ലബ്ബിൻ്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷാർജ ഓൾഡ് കാർസ് ക്ലബ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് മുഹമ്മദ് ബിൻ അഷൂർ പറഞ്ഞു.

ക്ലാസിക് കാറുകളുടെ ആഗോള ലക്ഷ്യസ്ഥാനമായി ഷാർജ എമിറേറ്റിനെയും യുഎഇയെയും അവതരിപ്പിക്കാൻ സഹായിക്കുന്ന വിധത്തിലുള്ള ശ്രമങ്ങൾ ഏകീകരിക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്. , ലോകത്തിലെ ഏറ്റവും നൂതനവും സുതാര്യവുമായ ബിഡ്ഡിംഗ് സംവിധാനങ്ങളിലൂടെ ക്ലാസിക് വാഹനങ്ങൾ സ്വന്തമാക്കാൻ എല്ലാവർക്കും അവസരം നൽകുന്നത്തിലൂടെ ഈ ഓൺലൈൻ ലേലങ്ങൾ ഫെസ്റ്റിവലിൻ്റെ മൂല്യം വർദ്ധിപ്പിക്കുമെന്നും, അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിലെ വിൻ്റേജ് വാഹന പ്രേമികൾക്കിടയിൽ യുഎഇയുടെ ക്ലാസിക് കാർ മേഖല കൂടുതൽ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്ന് എമിറേറ്റ്‌സ് ലേലത്തിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ മതാർ അൽമന്നായ് പറഞ്ഞു.

"അസാധാരണമായ ജനപങ്കാളിത്തത്തിനും ക്ലാസിക് കാർ ശേഖരിക്കുന്നവർക്കുമിടയിൽ ശക്തമായ മത്സരത്തിനും ലേലം സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈൻ ലേലത്തിലൂടെ കാർ സ്വന്തമാക്കുന്നവർക്ക് ഫെസ്റ്റിവൽ സന്ദർശിച്ച് കാറിൻ്റെ പൂർണ്ണമായ സാങ്കേതിക റിപ്പോർട്ട് പരിശോധിച്ച്, സവിശേഷതകളും ചരിത്രവും പ്രാധാന്യവും ഉൾപ്പെടുന്ന ഓൺ-സൈറ്റ് വാഹന പരിശോധന നടത്താവുന്നതാണ്," ഷാർജ ഓൾഡ് കാർസ് ക്ലബ്ബുമായി സഹകരിക്കുന്നതിലുള്ള തൻ്റെ സന്തോഷം രേഖപ്പെടുത്തി അൽമന്നാഇ പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ