ഷാർജ, 1 ഫെബ്രുവരി 2024 (WAM) --നിയമങ്ങളും നിയമനിർമ്മാണങ്ങളും തയ്യാറാക്കുന്നതിലെ സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഷാർജ കൺസൾട്ടേറ്റീവ് കൗൺസിലിൻ്റെ ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി ബുധനാഴ്ച ഷാർജ സർവകലാശാല സന്ദർശിച്ചു.
കമ്മിറ്റി മേധാവി മുഹമ്മദ് അലി അൽ ഹമ്മദിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഷാർജ സർവകലാശാല ചാൻസലർ ഡോ. ഹാമിദ് മജൂൽ അൽ നുഐമി സ്വീകരിച്ചു.
നിയമങ്ങളും നിയമനിർമ്മാണങ്ങളും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് എസ്‌സിസിയുമായി, പ്രത്യേകിച്ച് കൗൺസിലിനും സർവകലാശാലക്ക് ഇടയിലുള്ള എല്ലാ തരത്തിലുള്ള സഹകരണവും ശക്തിപ്പെടുത്തണമെന്ന് അൽ നുഐമി ഊന്നിപ്പറഞ്ഞു.
ഷാർജയിലെ നിയമപരമായ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൻ്റെ പ്രാധാന്യം യോഗം അടിവരയിട്ടു. ഇക്കാര്യത്തിൽ സർവ്വകലാശാലയുടെയും, കേന്ദ്രങ്ങളുടെയും വൈദഗ്ധ്യവും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു കക്ഷികളും ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ