ജനുവരിയിൽ 5 ബില്യൺ ദിർഹത്തിലെത്തി അബുദാബി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

അബുദാബി, 1 ഫെബ്രുവരി 2024 (WAM) -- വിവിധ തരത്തിലുള്ള റിയൽ എസ്റ്റേറ്റ് യൂണിറ്റുകളിലെ 1,386 വിൽപ്പനയും മോർട്ട്ഗേജുകളും ഉൾപ്പടെ അബുദാബി എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 2024-ൻ്റെ ആദ്യ മാസത്തിൽ 5 ബില്യൺ ദിർഹത്തിന് മുകളിൽ എത്തിയതായി അധികൃതർ അറിയിച്ചു.

ജനുവരിയിൽ 635 മോർട്ട്ഗേജ് ഡീലുകൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മോർട്ട്ഗേജുകളുടെ മൂല്യം ഏകദേശം 2.6 ബില്യൺ ദിർഹത്തിലെത്തിയതായാണ് അബുദാബിയിലെ മുനിസിപ്പാലിറ്റികളും റിയൽ എസ്റ്റേറ്റ് വകുപ്പുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 'ഡാരി' പ്ലാറ്റഫോം പുറത്തുവിടുന്ന കണക്കുകൾ. നടപ്പുവർഷാരംഭം മുതൽ ഇന്നുവരെയുള്ള മൊത്തം വിൽപ്പന മൂല്യം 363 റെഡി പ്രോപ്പർട്ടികൾക്കും 388 ഓഫ് പ്ലാനുകൾക്കുമിടയിൽ 2.5 ദശലക്ഷം ദിർഹം വിതരണം ചെയ്ത 751 വിൽപ്പന ഇടപാടുകളെ പ്രതിനിധീകരിക്കുന്നതായാണ് കണക്കുകൾ.

കഴിഞ്ഞ ആഴ്‌ചയിലെ മൂല്യമനുസരിച്ച് പ്രസ്റ്റീജ് ടവറിന് 16.6 ദശലക്ഷം ദിർഹം മൂല്യമുള്ള മുഹമ്മദ് ബിൻ സായിദ് സിറ്റി പട്ടികയിൽ ഒന്നാം സ്ഥാനവും, 12.7 ദശലക്ഷം ദിർഹവുമായി സാദിയാത്ത് ദ്വീപ് രണ്ടാം സ്ഥാനവും കൈവരിച്ചു.

അബുദാബിയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ ആരംഭിച്ച വിവിധ പ്രോജക്റ്റുകൾക്ക് പുറമെ ഡിപ്പാർട്ട്മെൻ്റ് ആരംഭിച്ച ഗുണനിലവാരമുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെയും പിന്തുണയോടെ അബുദാബിയിലെ റിയൽ എസ്റ്റേറ്റ് മേഖല ഉയർന്ന പാതയിലാണ്. ഈ സംരംഭങ്ങൾ പ്രാദേശിക, വിദേശ നിക്ഷേപകർക്ക് ആകർഷകമായ അന്തരീക്ഷം എന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ഉറപ്പിച്ച്, ഈ മേഖലയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നു.


WAM/അമൃത രാധാകൃഷ്ണൻ