സുസ്ഥിരതാ വർഷാചരണത്തിന്‍റെ തുടർച്ചയ്ക്ക് 2024 സാക്ഷ്യം വഹിക്കും

കഴിഞ്ഞ വർഷം യുഎഇ നടത്തിയ സുസ്ഥിരതാ വർഷാചരണത്തിൻ്റെ വിജയത്തെ തുടർന്ന് രാജ്യത്തെ എല്ലാ ജനങ്ങൾക്കും സുസ്ഥിരവും സമൃദ്ധവുമായ ഭാവി പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് 2024 ഇതിൻ്റെ തുടർച്ചയായിരിക്കുമെന്ന് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു.