അബുദാബി, 2024 ഫെബ്രുവരി 03, (WAM) -- മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക പ്രതിസന്ധിയും ചർച്ച ചെയ്യുന്നതിനായി നോർവേ വിദേശകാര്യ മന്ത്രി എസ്‌പെൻ ബാർത്ത് ഈഡുമായി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗി ഫോൺ സംഭാഷണം നടത്തി.
സുസ്ഥിര വെടിനിർത്തലിലെത്താനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളും ചർച്ചയിൽ ഉൾപ്പെടുത്തുകയും ഗാസയിലെ ജനങ്ങൾക്ക് അന്താരാഷ്ട്ര മാനുഷിക പിന്തുണ വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
മേഖലയിലെ തീവ്രവാദം, സംഘർഷം, വർദ്ധിച്ചുവരുന്ന അക്രമം എന്നിവ അവസാനിപ്പിക്കേണ്ടതിൻ്റെയും അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം എല്ലാ സിവിലിയൻമാർക്കും സംരക്ഷണം നൽകുന്നതിൻ്റെയും പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം ഉറപ്പാക്കുന്നതിൻ്റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ബിൻ സായിദ് ഊന്നിപ്പറഞ്ഞു.
ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ അവയെ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ശൈഖ് അബ്ദുല്ലയും എസ്പൻ ബാർട്ടും ചർച്ച ചെയ്തു.
WAM/ അമൃത രാധാകൃഷ്ണൻ