പ്രാദേശിക സംഭവവികാസങ്ങൾ അവലോകനം ചെയ്ത് അബ്ദുല്ല ബിൻ സായിദ്, ബോറെൽ ഫോൺ സംഭാഷണം

അബുദാബി, 2024 ഫെബ്രുവരി 02, (WAM) -- മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ഗാസയിലെ മാനുഷിക പ്രതിസന്ധിയും ചർച്ച ചെയ്യുന്നതിനായി യൂറോപ്യൻ യൂണിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലുമായി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗി ഫോൺ സംഭാഷണം നടത്തി.

ഗാസയിലെ ജനങ്ങൾക്ക് ദുരിതാശ്വാസവും വൈദ്യസഹായവും ത്വരിതഗതിയിൽ സുരക്ഷിതമായി എത്തിക്കാൻ അനുവദിക്കുന്നതിനായി സുസ്ഥിര വെടിനിർത്തലിലെത്താനുള്ള അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.

സുസ്ഥിരമായ വെടിനിർത്തൽ കരാറിലെത്താൻ നടത്തുന്ന എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും യുഎഇയുടെ പിന്തുണ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആവർത്തിച്ചു.

പലസ്തീൻ ജനത അനുഭവിക്കുന്ന ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള മാനുഷിക പ്രതികരണം വർദ്ധിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിലെ എല്ലാ കക്ഷികളിൽ നിന്നും അടിയന്തിര നടപടി ആവശ്യമാണെന്ന് ശൈഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.