വേൾഡ് ക്യാപിറ്റൽസ്, 5 ഫെബ്രുവരി 2024 (WAM) -- യുഎസ് തൊഴിൽ റിപ്പോർട്ട് ഫെഡറൽ റിസർവിൽ നിന്നുള്ള സമീപകാല പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ തകർത്തതിനെത്തുടർന്ന് ഡോളറിൻ്റെയും ട്രഷറിയുടെയും ആദായം ഉയർന്നതിനാൽ തിങ്കളാഴ്ച സ്വർണ്ണ വില ഇടിഞ്ഞതായി, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
0420 ജിഎംടി ആയപ്പോഴേക്കും സ്പോട്ട് ഗോൾഡ് 0.3% കുറഞ്ഞ് ഔൺസിന് 2,053.50 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 2,049.10 ഡോളറിലും എത്തി.
സ്പോട്ട് സിൽവർ ഔൺസിന് 0.4 ശതമാനം ഇടിഞ്ഞ് 22.58 ഡോളറായും പലേഡിയം 1.2 ശതമാനം ഇടിഞ്ഞ് 935.56 ഡോളറും പ്ലാറ്റിനം 0.3 ശതമാനം ഉയർന്ന് 893.19 ഡോളറും എത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
WAM/ അമൃത രാധാകൃഷ്ണൻ