ന്യൂഡൽഹി, 5 ഫെബ്രുവരി 2024 (WAM) -- രാജ്യം ഈ വർഷം ഒരു റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ, ആണവോർജം, ശാസ്ത്രം, സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഈ ക്രൂലെസ് റോബോട്ട് ഫ്ലൈറ്റിന് ശേഷം 2025-ൽ ബഹിരാകാശയാത്രികരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്ര സംഘടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ഈ വർഷം ബഹിരാകാശത്തേക്ക് പറക്കുന്ന വനിതാ റോബോട്ട് ബഹിരാകാശ സഞ്ചാരിയെ 'വ്യോമിത്ര' എന്ന് നാമകരണം ചെയ്തു. വ്യോമ എന്നാൽ ബഹിരാകാശമെന്നും എന്നും മിത്ര എന്നാൽ സുഹൃത്ത് എന്നും അർത്ഥമാക്കുന്ന രണ്ട് സംസ്‌കൃത ഭാഷാ വാക്കുകളിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.
ബഹിരാകാശ മോഡ്യൂൾ പാരാമീറ്ററുകൾ നിരീക്ഷിക്കാനും അലേർട്ടുകൾ നൽകാനും ലൈഫ് സപ്പോർട്ട് ഓപ്പറേഷനുകൾ നടത്താനുമുള്ള കഴിവുകൾ വനിതാ റോബോട്ട് ബഹിരാകാശ സഞ്ചാരിക്ക് ഉണ്ടായിരിക്കുമെന്ന് സിംഗ് പറഞ്ഞു. മനുഷ്യരുടെ പ്രവർത്തനങ്ങൾ അനുകരിക്കാനും മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ഇതിന് കഴിയുമെന്നും, അദ്ദേഹം വ്യക്തമാക്കി .
ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയെ സംസ്‌കൃതത്തിൽ ഗഗൻയാൻ എന്ന് വിളിക്കും. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ദൗത്യത്തിൽ 400 കിലോമീറ്റർ ഉയരത്തിൽ നിന്ന് ഭൂമിയെ പരിക്രമണം ചെയ്യാൻ മൂന്ന് ഇന്ത്യൻ ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് അയക്കാനാണ് പദ്ധതി.
WAM/ അമൃത രാധാകൃഷ്ണൻ