വേൾഡ് ഡിഫൻസ് ഷോ 2024ന് റിയാദിൽ തുടക്കമായി

റിയാദ്, 5 ഫെബ്രുവരി 2024 (WAM) -- 75 രാജ്യങ്ങളിൽ നിന്നായി 773-ലധികം പ്രദർശകരിൽ നിന്നുള്ള ശ്രദ്ധേയമായ പങ്കാളിത്തം ആകർഷിച്ച വേൾഡ് ഡിഫൻസ് ഷോ 2024ന് ഇന്നലെ റിയാദിൽ തുടക്കമായി. സർക്കാർ സ്ഥാപനങ്ങളും പ്രമുഖ പ്രാദേശിക, അന്തർദേശീയ പ്രതിരോധ-സുരക്ഷാ കമ്പനികളും പരിപാടിയിൽ സജീവമായി പങ്കുചേർന്നു. പ്രതിരോധ മേഖലയിലെ വർദ്ധിച്ചുവരുന്ന യുഎഇയുടെ പ്രാധാന്യം വേൾഡ് ഡിഫൻസ് ഷോ എടുത്തുകാണിച്ചു.

സൗദി പ്രസ് ഏജൻസിയുടെ(എസ്‌പിഎ) റിപ്പോർട്ട് പ്രകാരം 2030 ഓടെ ജിഡിപിയിലേക്ക് പ്രതിരോധ മേഖല ഏകദേശം 93.75 ബില്യൺ റിയാൽ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 8 വരെ പ്രവർത്തിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഈ ഷോ, വ്യവസായ വിദഗ്ധർ, നിർമ്മാതാക്കൾ, തീരുമാനമെടുക്കുന്നവർ എന്നിവർക്ക് പ്രതിരോധത്തിൻ്റെയും സുരക്ഷയുടെയും ഭാവിയെ ബന്ധിപ്പിക്കുന്നതിനും രൂപപ്പെടുത്തുന്നതിനുമുള്ള ഒരു സുപ്രധാന വേദിയായി വർത്തിക്കുന്നു.

കൂടാതെ, വേൾഡ് ഡിഫൻസ് ഷോ 2024 പ്രതിരോധ, സുരക്ഷാ മേഖലകളിൽ അന്താരാഷ്ട്ര പങ്കാളിത്തം പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.


WAM/ അമൃത രാധാകൃഷ്ണൻ