യുഎഇ അംബാസഡർമാരുടെയും വിദേശ ദൗത്യ പ്രതിനിധികളുടെയും പതിനെട്ടാമത് ഫോറത്തിന് ഇന്ന് തുടക്കമാകും

അബുദാബി, 5 ഫെബ്രുവരി 2024 (WAM) -- വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ, യുഎഇ അംബാസഡർമാരുടെയും വിദേശത്തുള്ള ദൗത്യ പ്രതിനിധികളുടെയും ഫോറത്തിന് ഇന്ന് തുടക്കമാക്കും. വിദേശകാര്യ മന്ത്രാലയം വർഷം തോറും സംഘടിപ്പിക്കുന്ന ഫോറത്തിന്റെ 18-ാംമത് പതിപ്പിൽ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങളും ജിയോസ്ട്രാറ്റജിക് സംഭവവികാസങ്ങളും പര്യവേക്ഷണം ചെയ്യും. കൂടാതെ, സമാധാനം, സുരക്ഷ, സാമ്പത്തിക നയതന്ത്രം എന്നീ വിഷയങ്ങളിലെ യുഎഇയുടെ കാഴ്ചപ്പാടും ഫോറം ഉയർത്തിക്കാട്ടും.

ഈ മാസം 8 വരെ വിദേശകാര്യ മന്ത്രാലയത്തിൽ നടക്കുന്ന ഈ വർഷത്തെ ഫോറത്തിൽ മന്ത്രിമാർ, രാജ്യത്തെ മുതിർന്ന ഉദ്യോഗസ്ഥർ, വിദേശത്തുള്ള യുഎഇ മിഷനുകളുടെ തലവൻമാർ, വിദേശകാര്യ മന്ത്രാലയത്തിൻ്റെ വകുപ്പ് മേധാവികൾ,സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഏജൻസികളിൽ നിന്നുമുള്ള പ്രതിനിധികൾ, വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന 30 ലധികം സെഷനുകൾ ഉൾപ്പെടുന്നു.

പരിപാടികളിലൂടെയും ചർച്ചാ പാനലുകളിലൂടെയും രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, നവീകരണം, സംസ്കാരം, നൂതന സാങ്കേതികവിദ്യ, കൃത്രിമബുദ്ധി, കാലാവസ്ഥ പ്രവർത്തനം, ഭാവിയിലെ ഊർജ പ്രവണതകൾ, യുഎഇ സർക്കാരിൻ്റെ സേവനത്തിലെ ഭാവി പദ്ധതികൾ തുടങ്ങിയ മേഖലകളിലെ പ്രധാന തന്ത്രപരമായ പ്രശ്നങ്ങൾ ഫോറം അഭിസംബോധന ചെയ്യും.

യുഎഇയിലെ മുതിർന്ന വ്യക്തികളുമായും ഉദ്യോഗസ്ഥരുമായും വിദേശത്തുള്ള അംബാസഡർമാരുമായും മിഷനുകളുടെ പ്രതിനിധികൾ, പ്രാദേശിക ദൗത്യങ്ങളുടെ പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്താനും ആശയങ്ങൾ കൈമാറാനും യുഎഇ അംബാസഡർമാരുടെയും വിദേശത്തുള്ള മിഷനുകളുടെ പ്രതിനിധികളുടെയും ഫോറം ഒരു പ്രധാന അവസരം നൽകുന്നു. യുഎഇയുടെ നയതന്ത്രത്തിൻ്റെയും വിദേശനയത്തിൻ്റെയും പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഭവവികാസങ്ങളും യോഗം ചർച്ച ചെയ്തു.


WAM/ അമൃത രാധാകൃഷ്ണൻ