അബ്രഹാമിക് ഫാമിലി ഹൗസിൽ ഹ്യൂമൻ ഫ്രറ്റേണിറ്റി മജ്‌ലിസ് നഹ്യാൻ ബിൻ മുബാറക് ഉദ്ഘാടനം ചെയ്തു

അബുദാബി, 2024 ഫെബ്രുവരി 4,(WAM)--മുസ്‌ലിം കൗൺസിൽ ഓഫ് ഓൾഡേഴ്‌സും സഹിഷ്ണുത, സഹവർത്തിത്വ മന്ത്രാലയവും ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയും ചേർന്ന് അബുദാബി അബ്രഹാമിക് ഫാമിലി ഹൗസിൽ സംഘടിപ്പിച്ച പ്രഥമ ഹ്യൂമൻ ഫ്രറ്റേണിറ്റി മജ്‌ലിസ് സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

ആഗോള നേതാക്കൾ, അന്തർദേശീയ ഉദ്യോഗസ്ഥർ, വിവിധ മേഖലകളിൽ നിന്നുള്ള സ്വാധീനമുള്ള ശബ്ദങ്ങൾ എന്നിവയെ അവതരിപ്പിക്കുന്ന മജ്‌ലിസ്, മനുഷ്യ ഐക്യദാർഢ്യത്തിൻ്റെയും സുസ്ഥിര ഭാവിയുടെ സൃഷ്ടിയുടെയും അനിവാര്യതയിൽ ഊന്നിയുള്ള സംഭാഷണങ്ങളും ആശയ വിനിമയവും പ്രോത്സാഹിപ്പിക്കുന്നു.

അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം ആയ ഡോ. അഹമ്മദ് അൽ തയീബും വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയും ഒപ്പിട്ട, മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഡോക്യുമെൻ്റിൻ്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

യുഎഇ നേതൃത്വത്തിൻ്റെ ശക്തമായ പിന്തുണ ആസ്വദിക്കുന്ന വിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെയും അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയീബിൻ്റെയും ദർശനമാണ് മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് നഹ്യാൻ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

അന്താരാഷ്‌ട്ര മനുഷ്യ സാഹോദര്യ ദിനം ആഘോഷിക്കാൻ വിവിധ മതസ്ഥർ തമ്മിലുള്ള പരസ്പര ധാരണയുടെയും സഹവർത്തിത്വത്തിൻ്റെയും സമാധാനത്തിൻ്റെയും അതുല്യമായ പ്രതീകമായി വർത്തിക്കുന്ന അബ്രഹാമിക് ഫാമിലി ഹൗസിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിൻ്റെയും, മനുഷ്യ സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമായ ഈ മജ്‌ലിസ് സംഘടിപ്പിക്കുന്നതിൽ മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ട്.

സഹിഷ്ണുത, സഹവർത്തിത്വം, മാനുഷിക സാഹോദര്യം എന്നിവ നമ്മുടെ സമൂഹത്തിൻ്റെ ഫാബ്രിക്കിലേക്ക് നെയ്തെടുക്കുന്നതിനും ലോകമെമ്പാടും ഈ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യുഎഇയിലെ ജനങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ശൈഖ് നഹ്യാൻ പറഞ്ഞു.

വൈവിധ്യങ്ങൾക്കിടയിലും യുഎഇ നിവാസികൾ തമ്മിലുള്ള ബന്ധം നിലനിർത്തുന്ന പാലങ്ങളാണ് സഹിഷ്ണുതയും മനുഷ്യ സാഹോദര്യവും എന്ന് അദ്ദേഹം വിശദീകരിച്ചു. “സഹിഷ്ണുതയോടും മനുഷ്യ സാഹോദര്യത്തോടുമുള്ള കൂട്ടായ പ്രതിബദ്ധത കാരണം നാമെല്ലാവരും പരസ്പരം ബഹുമാനിക്കുന്നു.”

ഇന്ന് നടന്ന ഹ്യൂമൻ ഫ്രറ്റേണിറ്റി മജ്‌ലിസിൽ പ്രമുഖ അന്താരാഷ്ട്ര പങ്കാളിത്തത്തോടെ മൂന്ന് പ്രധാന സെഷനുകൾ ഉൾപ്പെടുന്നു.

സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിലെ സഹകരണത്തിലൂടെ സുസ്ഥിരതയെ നയിക്കുക, സുസ്ഥിരമായ ഭാവിയിലേക്ക് മനുഷ്യ സാഹോദര്യം പ്രോത്സാഹിപ്പിക്കുക, അതിനുള്ള ശ്രമങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ആദ്യ സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു.


സ്ത്രീകളെ ശാക്തീകരിക്കുക, വിദ്യാഭ്യാസ, മാർഗനിർദേശ പദ്ധതികളും പരിപാടികളും വികസിപ്പിക്കുക, സ്ത്രീകളുടെ തൊഴിൽപരവും സാമ്പത്തികവുമായ വളർച്ചയ്ക്ക് സാമ്പത്തിക നിക്ഷേപ തന്ത്രങ്ങൾ ആവിഷ്‌കരിക്കുക എന്നിവയിലൂടെ സ്ത്രീകളുടെ നേതൃത്വപരമായ പങ്ക്, തടസ്സങ്ങൾ മറികടക്കുന്നതിനും ഉൾക്കൊള്ളുന്ന സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ചും രണ്ടാമത്തെ സെഷൻ ഊന്നൽ നൽകി.

ഏകത്വത്തിൻ്റെയും നാനാത്വത്തിൻ്റെയും അംബാസഡർമാരായി യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു അവസാന സെഷൻ.