സാഹോദര്യ സന്ദർശനത്തിനായി ജോർദാനിൽ എത്തിയ യുഎഇ രാഷ്ട്രപതിയെ അബ്ദുല്ല രണ്ടാമൻ രാജാവ് സ്വീകരിച്ചു

അമ്മാൻ, 5 ഫെബ്രുവരി 2024 (WAM) --സാഹോദര്യ സന്ദർശനത്തിനായി യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ജോർദാനിലെ അമ്മാനിൽ എത്തി. വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെയും അനുഗമിച്ച പ്രതിനിധി സംഘത്തേയും രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈൻ സ്വീകരിച്ചു.


ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമനും, പ്രധാനമന്ത്രി ഡോ ബിഷർ ഹാനി അൽ ഖസാവ്നെയും, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ അയ്മാൻ അൽ സഫാദിയും ജോർദാനിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം അദ്ദേഹത്തെ സ്വീകരിച്ചു.


യുഎഇ രാഷ്ട്രപതിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിൽ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ; സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി, വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റി ചെയർമാൻ ഹുമൈദ് ഉബൈദ് അബു ഷബാസ്; മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ എന്നിവർ ഉൾപ്പെടുന്നു.


WAM/ അമൃത രാധാകൃഷ്ണൻ