അബുദാബി, 6 ഫെബ്രുവരി 2024 (WAM) -- യുകെ ഉപപ്രധാനമന്ത്രി ഒലിവർ ഡൗഡനും പ്രതിനിധി സംഘവും അബുദാബിയിലെ റബ്ദാൻ അക്കാദമിയുടെ ക്യാമ്പസ് സന്ദർശിച്ചു. സന്ദർശനത്തിനെത്തിയ സംഘത്തെ അക്കാദമിയുടെ പ്രസിഡൻ്റ് ജെയിംസ് മോർസ് സ്വാഗതം ചെയ്തു.
സന്ദർശന വേളയിൽ അക്കാദമിയുടെ സീനിയർ മാനേജ്‌മെൻ്റ് ടീമുമായി സംഘം യോഗം ചേർന്നു. യോഗത്തിൽ റബ്ദാൻ അക്കാദമിയുടെ 2025 കാഴ്ചപ്പാടുകളെക്കുറിച്ചും തന്ത്രപരമായ ലക്ഷ്യങ്ങളെക്കുറിച്ചും ഡൗഡന് മാനേജ്‌മെൻ്റ് വിശദീകരിച്ചു.
ദേശീയ സ്ഥാപനങ്ങൾക്കിടയിൽ സഹകരണവും സഹവർത്തിത്വവും വളർത്തിയെടുക്കുന്നതിൽ അക്കാദമിയുടെ പങ്കിനെ യോഗം എടുത്തുകാട്ടി. സുരക്ഷ, പ്രതിരോധം, അടിയന്തര തയ്യാറെടുപ്പ്, പ്രതിസന്ധി മാനേജ്മെൻ്റ് എന്നിവയിൽ അക്കാദമിയുടെ സമാനതകളില്ലാത്ത ആഗോള മാതൃകയും യോഗം ഊന്നിപ്പറഞ്ഞു.
പോലീസിംഗ്, സുരക്ഷ, പ്രതിരോധം, ബിസിനസ് തുടർച്ച, ക്രൈം രംഗം വിശകലനം, പ്രതിരോധ എഞ്ചിനീയറിംഗ്, ഇൻ്റഗ്രേറ്റഡ് എമർജൻസി മാനേജ്‌മെൻ്റ്, ഇൻ്റലിജൻസ് അനാലിസിസ്, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവയിൽ അതിൻ്റെ വൈവിധ്യമാർന്ന പ്രത്യേക പരിപാടികൾ എടുത്തുകാണിച്ചുകൊണ്ട് അക്കാദമിയുടെ കാഴ്ചപ്പാടുകളുടെയും ഭാവി ലക്ഷ്യങ്ങളുടെയും സമഗ്രമായ അവലോകനം മോഴ്‌സ് നൽകി. .
ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അത്യാധുനിക സൗകര്യങ്ങൾ, പഠനോപകരണങ്ങൾ സജ്ജീകരിച്ച ആധുനിക ക്ലാസ് മുറികൾ, പരിശീലനത്തിനുള്ള പ്രത്യേക സാങ്കേതിക ലബോറട്ടറികൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, ലൈബ്രറി, അക്കാദമിയിൽ ലഭ്യമായ ഗവേഷണ ഉറവിടങ്ങൾ എന്നിവടങ്ങളിൽ എല്ലാം പ്രതിനിധി സംഘം വിപുലമായി പര്യടനം നടത്തി.
WAM/അമൃത രാധാകൃഷ്ണൻ