ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റി ദുബായ് കെയേഴ്‌സിന്റെ വിദ്യാഭ്യാസ പരിവർത്തന പ്രവർത്തനങ്ങൾ

ദുബായ്, 7 ഫെബ്രുവരി 2024 (WAM) -- കോടിക്കണക്കിന് പഠിതാക്കൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ആഗോളതലത്തിൽ വിദ്യാഭ്യാസ പരിവർത്തനത്തിന് നേതൃത്വം നൽകിയ ദുബായ് കെയേഴ്‌സിന്റെ 2023-ലെ പ്രവർത്തനങ്ങളെ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ നേതാക്കൾ അഭിനന്ദിച്ചു. യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗ്ലോബൽ കമ്മ്യൂണിക്കേഷനുമായി (യുഎൻ ഡിജിസി) ഔപചാരികമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു സിവിൽ സൊസൈറ്റി സംഘടനയാണ് ഇത്.

16 വർഷത്തെ അനുഭവവും വിദ്യാഭ്യാസ മേഖലയിലെ ആഗോള നേതാക്കളുമായുള്ള ദീർഘകാല പങ്കാളിത്തം പ്രയോജനപ്പെടുത്തി, വിദ്യാഭ്യാസത്തിനായി പുതിയ പാതകൾ രൂപപ്പെടുത്തുന്നത്തിൽ സംഘടന കഴിഞ്ഞ വർഷം ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. സുസ്ഥിരവും സമൃദ്ധവുമായ ഭാവിയിലേക്കുള്ള ഓരോ കുട്ടിയുടെയും യുവാക്കളുടെയും സാധ്യതകൾ തുറക്കുന്നതിനായി, ആഗോള വിദ്യാഭ്യാസ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അതിൻ്റെ ഇടപെടലുകളും സംരംഭങ്ങളും വർഷം മുഴുവനും ദുബായ് കെയേഴ്‌സ് തന്ത്രപരമായി നയിച്ചു.

2023-ലെ നേട്ടങ്ങളെ വിശകലനം ചെയ്യുകയാണെങ്കിൽ, ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുള്ള പ്രവേശനം നൽകിക്കൊണ്ട്, കുട്ടികളെയും യുവാക്കളെയും അവരുടെ ഏറ്റവും ഉയർന്ന കഴിവുകൾ നിറവേറ്റുന്നതിന് ആവശ്യമായ അറിവും നൈപുണ്യവും നൽകി ശാക്തീകരിക്കുന്നതിലൂടെ സംഘടനയുടെ സ്വാധീനം വികസിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കുകയും ചെയ്തു. ദുബായ് കെയേഴ്‌സിൻ്റെ സ്ഥാപകനും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ കാഴ്ചപ്പാടും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ശാക്തീകരണവും എല്ലാ കുട്ടികൾക്കും ലഭിക്കാനുള്ള അവകാശത്തിലുള്ള അദ്ദേഹത്തിൻ്റെ വിശ്വാസത്തിനും അനുസൃതമാണിത്.

"2023 ലെ ഞങ്ങളുടെ നേട്ടങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ആഗോള വിദ്യാഭ്യാസത്തെ മാറ്റുന്നതിനുള്ള ഞങ്ങളുടെ തന്ത്രപരമായ പ്രതിബദ്ധതയിൽ ഞങ്ങൾ അഭിമാനിക്കുന്നു.ആഗോള വിദ്യാഭ്യാസ പരിവർത്തനത്തിന് നേതൃത്വം നൽകുക, പ്രധാന മാനവ വികസന സൂചകങ്ങൾ കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ രാജ്യങ്ങളെ ശാക്തീകരിക്കുക, വിവിധ മേഖലകളുമായുള്ള സഹകരണത്തോടൊപ്പം ആഗോള വിദ്യാഭ്യാസ പങ്കാളികളുടെ വൻ പിന്തുണ, നൂതനമായ പരിഹാരങ്ങൾ, ഫലപ്രദമായ പങ്കാളിത്തം, ത്വരിതപ്പെടുത്തൽ എന്നിങ്ങനെയുള്ള ഞങ്ങളുടെ സംരംഭങ്ങൾ തുടർന്നും ഞങ്ങളുടെ അഭിലാഷങ്ങൾക്ക് ശക്തമായ ഉത്തേജകമാണ്," ഈ നേട്ടങ്ങളെക്കുറിച്ച്, ദുബായ് കെയേഴ്‌സിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും വൈസ് ചെയർമാനുമായ ഡോ. താരിഖ് അൽ ഗുർഗ് പറഞ്ഞു.

കോപ്28-ലെ കാലാവസ്ഥ അജണ്ടയുടെ മുൻനിരയിലേക്ക് വിദ്യാഭ്യാസം കൊണ്ടുവന്ന് ദുബായ് കെയേഴ്സ് ചരിത്രം സൃഷ്ടിച്ചു. 209 സ്ഥാപനങ്ങളെയും 76 രാജ്യങ്ങളെയും പ്രതിനിധീകരിച്ച് 260 സ്പീക്കർമാരുമായി 2 രാഷ്ട്രത്തലവന്മാർ, 22 മന്ത്രിമാർ, 28 സിഇഒമാർ എന്നിവരുൾപ്പെടെ 1,000-ലധികം പേർ പങ്കെടുക്കുന്ന റിവൈർഎഡ് ഉച്ചകോടി ചരിത്രത്തിലാദ്യമായി വിദ്യാഭ്യാസ, കാലാവസ്ഥ മേഖലകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. വിദ്യാഭ്യാസ പരിവർത്തനത്തെ സുസ്ഥിര വികസനത്തിൻ്റെ ഒരു പ്രധാന സഹായിയായി സ്ഥാപിക്കുന്നതിന്, കോപ്28ൻ്റെ സ്ഥാനം വളരെ വലുതാണ്.

മാത്രമല്ല, ദുബായ് കെയേഴ്‌സ് ഒരു ആഗോള ബോർഡിൻ്റെ നേതൃത്വത്തിലുള്ള ഒരു സ്വതന്ത്ര ആഗോള പ്ലാറ്റ്‌ഫോമായി റിവൈർഎഡ് ഉച്ചകോടിയുടെ ഉപോൽപ്പന്നമായി പ്രഖ്യാപിച്ചു. ഗ്ലോബൽ പാർട്‌ണർഷിപ്പ് ഫോർ എഡ്യൂക്കേഷൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ലോറ ഫ്രിജെൻ്റി അതിൻ്റെ കോ-ചെയർമാരായി പ്രഖ്യാപിച്ചു.

“ ആജീവനാന്ത പഠനം, ഹരിത ജോലികൾ, ധനസഹായം വർദ്ധിപ്പിക്കൽ, വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ പ്രതിരോധം, മാനുഷിക കേന്ദ്രീകൃത സമീപനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന സെക്രട്ടറി ജനറലിൻ്റെ പരിവർത്തന വിദ്യാഭ്യാസ അജണ്ടയുടെ തത്ത്വങ്ങളുമായി രണ്ടാം റിവൈർഎഡ് ഉച്ചകോടിയുടെ പ്രമേയങ്ങൾ യോജിപ്പിക്കുന്നത് സന്തോഷകരമാണ്," റിവൈർഎഡ് ഉച്ചകോടിയുടെ പ്രമേയങ്ങളും സെക്രട്ടറി ജനറലിൻ്റെ ട്രാൻസ്‌ഫോർമിംഗ് എജ്യുക്കേഷൻ അജണ്ടയും തമ്മിലുള്ള സുപ്രധാന ക്രമീകരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ട യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമീന ജെ മുഹമ്മദ് പറഞ്ഞു.

“റിവൈർഎഡ് ഉച്ചകോടിയിലൂടെ വിദ്യാഭ്യാസത്തിൻ്റെ ഉന്നമനത്തിൽ ദുബായ് കെയേഴ്‌സ് നിർണായക പങ്ക് വഹിച്ചു. നാം അഭിമുഖീകരിക്കുന്ന കാലാവസ്ഥ വ്യതിയാനവും വിദ്യാഭ്യാസ അവസരങ്ങളുടെ നിഷേധവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആശങ്കയിൽ ലോകമെമ്പാടും അവർ നേതൃത്വം നൽകുന്നു. കുട്ടികളുടെ അവസരങ്ങൾ നമ്മുടെ ശ്രദ്ധാകേന്ദ്രമാക്കാനും കാലാവസ്ഥ വ്യതിയാനം കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടാതിരിക്കാനും ദുബായിൽ നടക്കുന്ന റിവൈർഎഡ് ഉച്ചകോടി പുനഃസംഘടിപ്പിച്ചുകൊണ്ട് ഈ മഹത്തായ ഉച്ചകോടിയിൽ ദുബായ് കെയേഴ്സിൻ്റെ മഹത്തായ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു," ആഗോള വിദ്യാഭ്യാസരംഗത്ത് ദുബായ് കെയേഴ്‌സിൻ്റെ ശ്രദ്ധേയമായ സംഭാവനകളെ പ്രതിഫലിപ്പിച്ചുകൊണ്ട്, ആഗോള വിദ്യാഭ്യാസത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതനും ബ്രിട്ടൻ്റെ മുൻ പ്രധാനമന്ത്രിയുമായ ഗോർഡൻ ബ്രൗൺ പറഞ്ഞു.

ആഗാ ഖാൻ ഫൗണ്ടേഷൻ്റെ പങ്കാളിത്തത്തോടെയും ഗ്ലോബൽ സെൻ്റർ ഓൺ അഡാപ്റ്റേഷൻ്റെ പിന്തുണയോടെയും ദുബായ് കെയേഴ്സ് 'ഗ്ലോബൽ എജ്യുക്കേഷൻ സൊല്യൂഷൻസ് ആക്സിലറേറ്റർ'(ജിഇഎസ്എ) അനാവരണം ചെയ്തു. അഫ്ഗാനിസ്ഥാൻ, ബ്രസീൽ, ഇന്ത്യ, കെനിയ, കിർഗിസ് റിപ്പബ്ലിക്, പാകിസ്ഥാൻ, പോർച്ചുഗൽ, താജിക്കിസ്ഥാൻ, ടാൻസാനിയ, ഉഗാണ്ട എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിലെ 2.1 ബില്യണിലധികം ആളുകൾക്കുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ ജിഇഎസ്എ അതിൻ്റെ ആദ്യ ഘട്ടത്തിൽ മാറ്റും.

“ലോകത്തിലെ പഠിതാക്കൾ, അധ്യാപകർ, കമ്മ്യൂണിറ്റികൾ, യുവാക്കൾ, ഗവൺമെൻ്റുകൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ എന്നിവരിൽ നിന്നുള്ള കൂട്ടായ ഊർജ്ജവും ജ്ഞാനവും തിരിച്ചറിയാനും ഉത്തേജിപ്പിക്കാനുമുള്ള ജിഇഎസ്എയുടെ കാഴ്ചപ്പാടിൽ നിന്ന് ഞങ്ങൾ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നു. കൂടുതൽ ഉൾക്കൊള്ളുന്നതും ത്വരിതപ്പെടുത്തിയതുമായ സമീപനത്തിലൂടെ നമ്മുടെ സമയം. ജിഇഎസ്എ വഴിയും ദുബായ് കെയേഴ്സുമായുള്ള ഞങ്ങളുടെ തുടർച്ചയായ പങ്കാളിത്തത്തിലൂടെയും, 2030-ഓടെയും അതിനുശേഷവും ആളുകൾക്കും ഗ്രഹത്തിനും അർത്ഥവത്തായ ഫലങ്ങൾ നൽകുന്നതിന് സ്കൂളുകൾ, സിസ്റ്റങ്ങൾ, സമൂഹങ്ങൾ എന്നിവയിലുടനീളം വിദ്യാഭ്യാസ പരിവർത്തനത്തിനായി പുതിയ പാതകൾ ഒരുമിച്ച് സൃഷ്ടിക്കാൻ ഞങ്ങൾ തയ്യാറാണ്," ദുബായ് കെയേഴ്സിൻ്റെ ഗ്ലോബൽ എജ്യുക്കേഷൻ സൊല്യൂഷൻസ് ആക്സിലറേറ്ററിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ആഗാ ഖാൻ ഫൗണ്ടേഷൻ്റെ ജനറൽ മാനേജർ മൈക്കൽ കോച്ചർ, പറഞ്ഞു.

2023-ൽ, ദുബായ് കെയേഴ്‌സ് അതിൻ്റെ പ്രോഗ്രമാറ്റിക് പോർട്ട്‌ഫോളിയോ അധിക പ്രോഗ്രാമുകൾ ഉപയോഗിച്ച് വിപുലീകരിച്ചു. ഇതോടെ മൊത്തം വിദ്യാഭ്യാസ പ്രോഗ്രാമുകളുടെ എണ്ണം 243 ആയി, 60 രാജ്യങ്ങളിലായി 24 ദശലക്ഷത്തിലധികം ഗുണഭോക്താക്കളിലേക്ക് വിപുലീകരിക്കാൻ സംഘടനയെ അനുവദിച്ചു.

കൂടാതെ, ദുബായ് കെയേഴ്സ് 2023 വർഷത്തിലുടനീളം വിവിധ പ്രായക്കാരെയും ദേശീയതകളെയും പ്രതിനിധീകരിച്ച് 4,900-ലധികം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി വോളണ്ടിയർ എമിറേറ്റ്സ് സംരംഭത്തിൻ്റെ ആറ് പതിപ്പുകൾക്ക് ആതിഥേയത്വം വഹിച്ചു.

WAM/അമൃത രാധാകൃഷ്ണൻ