ക്ലീനർ കൺസ്ട്രക്ഷൻ സൈറ്റുകൾക്കായി ക്യാമ്പയൻ ആരംഭിച്ച് അബുദാബി മുനിസിപ്പാലിറ്റി

അബുദാബി, 7 ഫെബ്രുവരി 2024 (WAM) -- അബുദാബി സിറ്റി മുനിസിപ്പാലിറ്റി പരിസ്ഥിതി, ആരോഗ്യം, സുരക്ഷാ വകുപ്പിന് കീഴിൽ, അബുദാബിയിലെ പുതിയ നിർമ്മാണ സൈറ്റുകൾ വൃത്തിയാക്കുന്നത് ലക്ഷ്യമിട്ട് ഒരു ക്യാമ്പയൻ ആരംഭിച്ചു.

മുനിസിപ്പാലിറ്റിയുടെ ആകർഷണം ഉയർത്തുക, പരിസ്ഥിതി സംരക്ഷിക്കുക, തൊഴിലാളികളുടെയും കമ്മ്യൂണിറ്റി അംഗങ്ങളുടെയും ക്ഷേമം ഒരുപോലെ ഉറപ്പാക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഡവലപ്പർമാർ, കൺസൾട്ടൻറുകൾ, കരാറുകാർ എന്നിവർക്കിടയിൽ പാരിസ്ഥിതിക ഉത്തരവാദിത്തം വളർത്തുന്നതിനൊപ്പം ഈ സൈറ്റുകളിൽ നിന്നുള്ള പാരിസ്ഥിതിക മലിനീകരണം, നിർമ്മാണ അവശിഷ്ടങ്ങൾ, മാലിന്യങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിൻ്റെ പ്രാധാന്യം ക്യാമ്പയൻ അടിവരയിടുന്നു.

മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിൻ്റെയും നേതൃത്വത്തിൽ 'ഉമ്മ് സയീദ്' എന്ന വിപുലമായ ഏകീകൃത സംരംഭത്തിൻ്റെ ഭാഗമായ ഈ ക്യാമ്പയൻ, ദേശീയ പരിസ്ഥിതി ദിന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

WAM/അമൃത രാധാകൃഷ്ണൻ