റാസ് അൽ ഖൈമ, 7 ഫെബ്രുവരി 2024 (WAM) -- സുപ്രീം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഇന്ന് യുഎഇയിലെ ഹംഗറി അംബാസഡർ കരോളി ബെനസിനെ സ്വീകരിച്ചു.
റാസൽഖൈമ ഭരണാധികാരി അംബാസഡറെ സ്വാഗതം ചെയ്യുകയും തൻ്റെ ചുമതലകൾ നിർവഹിക്കുന്നതിലും വിവിധ മേഖലകളിൽ യുഎഇ-ഹംഗറി ബന്ധം ശക്തിപ്പെടുത്തുന്നതിലും
അദ്ദേഹം വിജയിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
തൻ്റെ ഭാഗത്തുനിന്ന്, തങ്ങളുടെ രാജ്യങ്ങൾ പങ്കിടുന്ന ശക്തമായ ബന്ധങ്ങളെ അഭിനന്ദിച്ചുകൊണ്ട്, തനിക്ക് നൽകിയ ഊഷ്മളമായ ആതിഥ്യത്തിന് ശൈഖ് സൗദിന് ബെനസ് നന്ദി രേഖപ്പെടുത്തി.
WAM/അമൃത രാധാകൃഷ്ണൻ