കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി സഹകരണം ചർച്ച ചെയ്ത് ഷാർജ മീഡിയ സിറ്റി

ഷാർജ, 8 ഫെബ്രുവരി 2024 (WAM) --ഗെങ് ജി ഇ-സ്‌പോർട്‌സ് അക്കാദമി സിഇഒ ഗുവാൻ വാങ് , നേവർ-സെഡ് ബിസിനസ് ഡയറക്ടർ ഹീസുക് കാങ് ഉൾപ്പെടുന്ന കൊറിയയിൽ നിന്നുള്ള പ്രതിനിധി സംഘവുമായി ഷാർജ മീഡിയ സിറ്റി (ഷാംസ്) ചെയർമാൻ ഡോ. ഖാലിദ് ഒമർ അൽ മിദ്ഫ, സഹകരണം ചർച്ച ചെയ്തു.

ഷാംസും കൊറിയൻ കമ്പനികളും തമ്മിലുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതിന് പിന്നാലെയാണ് സന്ദർശനം. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.

തൊഴിൽ വിപണിയിൽ മത്സരിക്കാൻ ആവശ്യമായ വൈദഗ്ധ്യവും മാധ്യമ, ഇ- സ്‌പോർട്‌സ് വികസിപ്പിക്കുന്നതിൽ ഷാർജ മീഡിയ സിറ്റി ഷാംസയുടെ പങ്ക് എടുത്തുകാണിച്ചുകൊണ്ട് ഡോ. അൽ മിദ്ഫ അതിഥി പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു.

ഷാംസിലെ ഫീൽഡ് സന്ദർശനത്തിൽ അൽ മിദ്ഫ സന്ദർശക സംഘത്തെ അനുഗമിച്ചു. അവിടെ അവർ സ്ഥാപനപരമായ അനുഭവങ്ങൾ, സ്മാർട്ട് മീഡിയ വികസനങ്ങൾ, അഭിലാഷ വികസനം, സുസ്ഥിര വിജയഗാഥകൾ, ലഭ്യമായ കഴിവുകൾ, ഭാവി തലമുറകൾക്കുള്ള പുരോഗമന സാധ്യതകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കി.

സന്ദർശന വേളയിൽ, പ്രതിനിധി സംഘം നിരവധി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, അവരുടെ വകുപ്പുകൾ ഏറ്റെടുത്ത വിവിധ ചുമതലകൾ അവതരിപ്പിച്ചു, ഇത് മാധ്യമങ്ങളെ സേവന നിലവാരവും മാധ്യമ പ്രകടനവും മെച്ചപ്പെടുത്താൻ സഹായിച്ചതായി അവർ അഭിപ്രായപ്പെട്ടു.

പരിശീലനം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നീ മേഖലകളിൽ നടപ്പുവർഷം നിരവധി സംയുക്ത പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തന സംവിധാനത്തെക്കുറിച്ച് ഇരു പാർട്ടികളും ചർച്ച ചെയ്തു.

കൊറിയൻ പ്രതിനിധി സംഘം 'ഷാംസ്' നൽകുന്ന സമതുലിതമായ സേവനങ്ങളുടെ നിലവാരത്തെയും പ്രാദേശിക രംഗത്ത് അത് നൽകുന്ന മികച്ച മാധ്യമ, സാങ്കേതിക, പരിശീലന പങ്കിനെയും പ്രശംസിച്ചു. ഭാവിയിൽ മാധ്യമ മേഖല യുഎഇയും കൊറിയയും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഊന്നിപ്പറഞ്ഞു.

ഷാർജ സംരംഭകത്വ ഫെസ്റ്റിവലിൽ മാധ്യമങ്ങൾ, സർഗ്ഗാത്മകത, സ്റ്റാർട്ടപ്പ് മത്സരങ്ങൾ എന്നിവയുടെ പങ്കാളിയായി ഷംസിൻ്റെ പിന്തുണയോടെ, സംരംഭകത്വ മേഖലയിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ശിൽപശാലകൾ അവതരിപ്പിക്കുന്നതിലും പ്രതിനിധി സംഘം പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ