ഗാലൻ്റ് നൈറ്റ് 3 ഓപ്പറേഷൻ്റെ ഭാഗമായി അൽ അരിഷിൽ മാരിടൈം ആശുപത്രി തുറന്ന് യുഎഇ

അൽ അരിഷ്, 2024 ഫെബ്രുവരി 08, (WAM) -- ഗാലൻ്റ് നൈറ്റ് 3 മാനുഷിക പ്രവർത്തനത്തിൻ്റെ ഭാഗമായി ഗാസ മുനമ്പിലെ ജനങ്ങൾക്ക് എല്ലാവിധ പിന്തുണയും സഹായവും നൽകാനുള്ള യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, ഈജിപ്തിലെ അൽ അരിഷിൽ യുഎഇ സമ്പൂർണ സംയോജിത നാവിക ആശുപത്രി ആരംഭിച്ചു.

ആരോഗ്യവകുപ്പ് - അബുദാബി (DoH), എഡി പോർട്ട് ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ സ്ഥാപിതമായ ആശുപത്രിയിൽ അനസ്‌തേഷ്യ, ജനറൽ സർജറി, ഓർത്തോപീഡിക്‌സ് എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള 100 പേൾ ഉൾക്കൊള്ളുന്ന മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ഉൾപ്പെടുന്നു.

100 കിടക്കകളുള്ള ആശുപത്രിക്ക്, ഓപ്പറേറ്റിംഗ്, തീവ്രപരിചരണ മുറികൾ, ഒരു റേഡിയോളജി യൂണിറ്റ്, ഒരു ലബോറട്ടറി, ഒരു ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ, ഒരു ഇവാക്വുവേഷൻ ഹെലികോപ്റ്റർ, ഒരു മെഡിക്കൽ ഇവാക്വേഷൻ ബോട്ട്, ഏറ്റവും പുതിയ സജ്ജീകരണങ്ങളുള്ള ആംബുലൻസുകൾ എന്നിവയുണ്ട്.

48 പുരുഷന്മാരും 16 സ്ത്രീകളും ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള 64 വോളൻ്റിയർമാരുടെ മെഡിക്കൽ സ്റ്റാഫുമായി 2023 ഡിസംബർ 3-ന് ഉദ്ഘാടനം ചെയ്ത 200 കിടക്കകളുള്ള യുഎഇ ഫീൽഡ് ഹോസ്പിറ്റലിൻ്റെ പ്രവർത്തനങ്ങളുടെ ഒരു അധിക ചുവടുവയ്പ്പാണ് മാരിടൈം ഹോസ്പിറ്റൽ. യുഎഇ ഫീൽഡ് ഹോസ്പിറ്റൽ 555 -ലധികം ശസ്ത്രക്രിയകൾ നടത്തുകയും, കഴിഞ്ഞ മാസങ്ങളിൽ 4,038 കേസുകൾ ആശുപത്രി കൈകാര്യം ചെയ്യുകയും ചെയ്തു.