ദുബായ്, 12 ഫെബ്രുവരി 2024 (WAM) -- ആദായനികുതിയിലും മൂലധനനികുതിയിലും ഇരട്ടനികുതി ഒഴിവാക്കാനും നികുതിവെട്ടിപ്പും തടയാനും കുവൈത്തും യുഎഇയും ഒപ്പുവെച്ച കരാർ സഹായകരമാവുമെന്ന് ധനകാര്യ മന്ത്രിയും കുവൈറ്റ് സംസ്ഥാനത്തെ സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ ഡോ. അൻവർ അലി അൽ മുദാഫ് പറഞ്ഞു.
2024ലെ വേൾഡ് ഗവൺമെൻ്റ് സമ്മിറ്റിൻ്റെ (ഡബ്ല്യുജിഎസ്) പ്രീ-സമ്മിറ്റ് ദിനത്തിൻ്റെ ഭാഗമായി നടന്ന എട്ടാമത് അറബ് ഫിസ്‌കൽ ഫോറത്തിൻ്റെ ഭാഗമായി എമിറേറ്റ്‌സ് ന്യൂസ് ഏജൻസിക്ക് (ഡബ്ല്യുഎഎം) നൽകിയ പ്രസ്താവനയിൽ, ഇന്നലെ ഒപ്പുവെച്ച കരാറിന്റെ പ്രാധാന്യം ഡോ. അൽ മുദാഫ് ഊന്നിപ്പറഞ്ഞു.
യുഎഇക്കും കുവൈത്തിനും ഇടയിലുള്ള സാമ്പത്തികമായ സംയോജനത്തിൻ്റെയും മൂലധനത്തിൻ്റെ സ്വതന്ത്രമായ നീക്കത്തിൻ്റെയും ഭാഗമാണ് കരാർ എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സാമ്പത്തിക ഏകീകരണം വർധിപ്പിക്കാനും ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കും നിക്ഷേപകർക്കുംകരാർ ഗുണകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലെ അവസരങ്ങളും വെല്ലുവിളികളും ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളും പര്യവേക്ഷണം ചെയ്യുന്നതിനായി വർഷം തോറും നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ പ്രാധാന്യത്തെ ഡോ. അൽ മുദാഫ് അടിവരയിട്ടു. ഉച്ചകോടിയിലെ കുവൈത്തിൻ്റെ പങ്കാളിത്തം വീണ്ടും ഉറപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി യുഎഇ-കുവൈത്ത് ബന്ധത്തിൻ്റെ തന്ത്രപരമായ ബന്ധത്തിൻ്റെ ആഴവും, അദ്ദേഹം വ്യക്തമാക്കി.
ഉച്ചകോടിയിൽ 25-ലധികം രാഷ്ട്രത്തലവന്മാരും 140 സർക്കാർ പ്രതിനിധികളും 85-ലധികം അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളും ആഗോള സ്ഥാപനങ്ങളും പങ്കെടുക്കുന്നത് ഉച്ചകോടിയുടെ പ്രാധാന്യത്തിൻ്റെയും ഉയർന്ന പദവിയുടെയും വ്യക്തമായ സൂചനയാണെന്ന് കുവൈത്ത് ധനകാര്യ മന്ത്രി പറഞ്ഞു. സാമ്പത്തികവും രാഷ്ട്രീയവുമായ വീക്ഷണകോണിൽ നിന്നുള്ള തന്ത്രപരമായ പ്രാധാന്യത്തിനൊപ്പം അന്താരാഷ്ട്ര സമൂഹത്തിലും യുഎഇ എത്തിയിരിക്കുന്നതായി, അദ്ദേഹം അഭിപ്രായപ്പെട്ടു.
WAM/അമൃത രാധാകൃഷ്ണൻ