സഹകരണം വർധിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളെ അഭിനന്ദിച്ച് ജിസിസി സെക്രട്ടറി ജനറൽ

ദുബായ്, 12 ഫെബ്രുവരി 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും വികസന പ്രക്രിയയെ നയിക്കാനുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ ജിസിസി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവി പ്രശംസിച്ചു.

ദുബായിൽ വേൾഡ് ഗവൺമെൻ്റ് സമ്മിറ്റ്(ഡബ്ല്യുജിഎസ്) 2024-ൻ്റെ ഭാഗമായി എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (ഡബ്ല്യുഎഎം) നൽകിയ അഭിമുഖത്തിൽ, മേഖലയുടെ സ്ഥിരത, സുരക്ഷ, സാമ്പത്തിക അഭിവൃദ്ധി എന്നിവയുടെ ഉന്നമന്നത്തിനായി അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ മുതലുള്ള യുഎഇ നേതൃത്വം ജിസിസി കൗൺസിലിന്റെ പുരോഗതിക്കും സംയുക്ത പ്രവർത്തനത്തിനും നൽകിയ പിന്തുണയെ അൽബുദൈവി അഭിനന്ദിച്ചു.

ജിസിസി രാജ്യങ്ങൾക്കിടയിൽ വാണിജ്യ, വ്യാവസായിക, നിക്ഷേപ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിന് യുഎഇയുടെ സജീവ സംഭാവനയും അദ്ദേഹം ചൂണ്ടിക്കാട്ടി, സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും നൂതനത്വത്തിൽ അധിഷ്‌ഠിതമായ വളർച്ചയ്‌ക്കുമുള്ള അവരുടെ പങ്കിട്ട കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്നു.

നവീകരണത്തിലൂടെ എണ്ണ ഇതര മേഖലയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വാണിജ്യ, വ്യാവസായിക, നിക്ഷേപ സംയോജനം പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇയുടെ നിർണായക പങ്ക് അൽബുദൈവി ആവർത്തിച്ചു.

ഗൾഫ് സമ്പദ്‌വ്യവസ്ഥകൾ കൈവരിച്ച ഗണ്യമായ പുരോഗതി, ജിസിസിക്കുള്ളിൽ സാമ്പത്തിക ഐക്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പ്രചോദിപ്പിക്കുകയും, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തടസ്സമാകുന്ന ഏത് പ്രതിബന്ധങ്ങളെയും മറികടക്കാൻ ജനറൽ സെക്രട്ടേറിയറ്റ് ഇക്കാര്യത്തിൽ വഹിക്കുന്ന പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.

കസ്റ്റംസ് യൂണിയൻ പൂർത്തിയാക്കുന്നതിലും ജിസിസി പൊതു വിപണിയും സാമ്പത്തിക ദേശീയതയും സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് ജിസിസി ജനറൽ സെക്രട്ടേറിയറ്റ് സാമ്പത്തിക, വികസന കാര്യ അതോറിറ്റി വഴി ഒരു കൂട്ടം ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നു.

ജിസിസിയുടെ സാമ്പത്തിക ശക്തിയും തന്ത്രപ്രധാനമായ സ്ഥാനവും നൽകുന്ന സുപ്രധാന അവസരങ്ങളെ സെക്രട്ടറി ജനറൽ ഊന്നിപ്പറഞ്ഞു. അന്താരാഷ്‌ട്ര ശക്തികളുമായുള്ള സന്തുലിത നയങ്ങൾ പിന്തുടരുന്ന ജിസിസിയുടെ സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിന് സുസ്ഥിര വികസനത്തിനുള്ള നിക്ഷേപവും അദ്ദേഹം അടിവരയിട്ടു.

ഈ സമീപനം, ആഗോള സമ്പദ്‌വ്യവസ്ഥയിലെയും വിതരണ ശൃംഖലയിലെയും നിലവിലുള്ളതും ഭാവിയിലെയും മാറ്റങ്ങളെ അഭിസംബോധന ചെയ്യുന്നതിന് ഏകീകൃത വീക്ഷണത്തോടെയും, തീരുമാനങ്ങളോടെയും വിവിധ വെല്ലുവിളികളെ നേരിടാനുള്ള ജിസിസി രാജ്യങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജിസിസി സാമ്പത്തിക സംയോജനത്തിൻ്റെ പ്രാധാന്യം അൽബുദൈവി ഊന്നിപ്പറയുകയും 2024-ൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി സംയുക്ത ഗൾഫ് പദ്ധതികളിലെ പുരോഗതി ഉയർത്തിക്കാട്ടുകയും ചെയ്തു.

ആഗോള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനും സമാധാനം, സ്ഥിരത, വികസനം എന്നിവ പരിപോഷിപ്പിക്കുന്നതിനും രാജ്യങ്ങളുടെയും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും വിശ്വസനീയമായ പങ്കാളിയെന്ന നിലയിൽ യുഎഇയുടെ ഉറച്ച പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. കോവിഡ്-19 പാൻഡെമിക് പോലുള്ള സമീപകാല പ്രതിസന്ധികളിൽ ഈ പ്രതിബദ്ധത പ്രകടമായിരുന്നു, അവിടെ ദുരിതാശ്വാസ സാമഗ്രികൾ, വാക്സിനുകൾ, മെഡിക്കൽ സപ്ലൈകൾ എന്നിവയുമായി ബാധിത രാജ്യങ്ങളെ സഹായിക്കുന്നതിൽ യുഎഇ സജീവമായ പങ്ക് വഹിച്ചു. ഈ ശ്രമങ്ങൾ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും ലോകാരോഗ്യ സംഘടന ഉൾപ്പെടെയുള്ള മാനുഷിക സംഘടനകളിൽ നിന്നും പ്രശംസ നേടിയതായും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഉക്രെയ്നിലെ സംഭവങ്ങളെത്തുടർന്ന് ആഗോള ഊർജ്ജ പ്രതിസന്ധിയോടുള്ള യുഎഇയുടെ സജീവമായ പ്രതികരണത്തെ അദ്ദേഹം പരാമർശിച്ചു, ആഗോള ഊർജ്ജ വിപണികളുടെ വില നിയന്ത്രിക്കുന്നതിലൂടെ ആഗോള ഊർജ്ജ വിപണിയെ സുസ്ഥിരമാക്കുന്നതിൽ അതിൻ്റെ പങ്ക് അദ്ദേഹം എടുത്തുകാണിച്ചു.

കാലാവസ്ഥ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിലും ആഗോള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും ഈ പരിപാടികളുടെ ഫലങ്ങൾ ആവർത്തിക്കുന്നതിനിടയിൽ, എക്സ്പോ 2020 ദുബായ്, 28-ാമത് യുഎൻ കാലവസ്ഥ ഉച്ചകോടി(കോപ്28) എന്നിവയുൾപ്പെടെ യുഎഇയുടെ സുപ്രധാന അന്താരാഷ്ട്ര പരിപാടികൾ ആതിഥേയത്വം വഹിക്കുന്നതിനെയും അൽബുദൈവി അഭിനന്ദിച്ചു.

ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ (ഡബ്ല്യൂജിഎസ്) പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, വിവിധ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സർക്കാരുകൾ, സിവിൽ സമൂഹം, സ്വകാര്യ മേഖല എന്നിവയ്‌ക്കിടയിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരംഭിച്ച ഒരു ആഗോള വിജ്ഞാന പ്ലാറ്റ്‌ഫോം എന്ന നിലയിൽ അൽബുദൈവി അതിൻ്റെ പ്രാധാന്യം വ്യക്തമാക്കി.

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ, കാലാവസ്ഥ, ഭക്ഷണം, വെള്ളം, ഊർജ സുരക്ഷ തുടങ്ങിയ അടിയന്തര ആഗോള വെല്ലുവിളികളെയാണ് ഡബ്ല്യുജിഎസിൻ്റെ പതിനൊന്നാം പതിപ്പ് അഭിസംബോധന ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗത രീതികളാൽ പരിഹരിക്കാൻ കഴിയാത്ത നിരവധി പുതിയ വെല്ലുവിളികളും, സമ്പദ്‌വ്യവസ്ഥയെ നയിക്കുന്നതിൽ സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും വർദ്ധിച്ചുവരുന്ന പങ്ക്, സർക്കാരുകൾ, ഓർഗനൈസേഷനുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനവും അദ്ദേഹം അടിവരയിട്ടു.


WAM/അമൃത രാധാകൃഷ്ണൻ