ആഗോള സാമ്പത്തിക, വ്യാപാര വിനിമയത്തിനുള്ള പങ്കിട്ട കാഴ്ചപ്പാടിനെ ഡബ്ല്യൂജിഎസ് പിന്തുണയ്ക്കുന്നു: യെമൻ ഉദ്യോഗസ്ഥൻ

ദുബായ്, 12 ഫെബ്രുവരി 2024 (WAM) -- രാജ്യങ്ങൾക്ക് പരസ്പരം അമൂല്യമായ ഉൾക്കാഴ്ചകളും അറിവുകളും കൈമാറുന്നതിനുള്ള ഒരു സുപ്രധാന വേദിയാണ് ലോക ഗവൺമെൻ്റ് ഉച്ചകോടി (WGS) 2024 എന്ന് യെമൻ ധനകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. നാസർ സാലിഹ് എൽ-ഹർബി,പറഞ്ഞു.

ഡബ്ല്യൂജിഎസ് 2024-ൻ്റെ എട്ടാമത് അറബ് ഫിസ്‌ക്കൽ ഫോറത്തിൻ്റെ ഉച്ചകോടിക്ക് മുമ്പുള്ള ദിനത്തിൽ എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയോട് സംസാരിച്ച എൽ-ഹർബി, അറബ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തികവും വാണിജ്യപരവും വിശാലവുമായ ഏകീകരണം വളർത്തുന്നതിൽ ഡബ്ല്യൂജിഎസ്സിൻ്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സാമ്പത്തിക നയങ്ങൾ ശക്തിപ്പെടുത്തുന്നതിന് അറബ് സർക്കാറുകൾ നടത്തുന്ന ശ്രമങ്ങളും പരിഷ്കാരങ്ങളും പ്രദർശിപ്പിക്കുന്നതിലാണ് അറബ് ഫിസ്ക്കൽ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. യെമൻ്റെ നിലവിലുള്ള സാമ്പത്തിക വികസനങ്ങൾ പ്രദർശിപ്പിക്കുന്നതിൽ ഫോറത്തിലെ യെമൻ്റെ പങ്കാളിത്തവും എൽ-ഹർബി അടിവരയിട്ടു.

WAM/അമൃത രാധാകൃഷ്ണൻ