ഷാർജ, 12 ഫെബ്രുവരി, 2024 (WAM) --ഇന്നലെ വൈകുന്നേരം നബാത്തി കവിതയ്‌ക്കായുള്ള ഷാർജ ഫെസ്റ്റിവലിൻ്റെ 18-ാമത് പതിപ്പിൻ്റെ സമാപനത്തിൽ ഖോർഫക്കാനിലെ ഭരണാധികാരിയുടെ ഉന്നതാധികാര ഓഫീസിൻ്റെ ഡെപ്യൂട്ടി ഹെഡ് ശൈഖ് സയീദ് ബിൻ സഖർ ബിൻ സുൽത്താൻ അൽ ഖാസിമി, കൽബയിലെ ഭരണാധികാരി ശൈഖ് ഹൈതം ബിൻ സഖർ അൽ ഖാസിമി എന്നിവർ പങ്കെടുത്തു.
കൽബയിലെ കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ ഷാർജ ഒട്ടക റേസിങ് ക്ലബ് ചെയർമാൻ മതർ അലി ബിൻ ഹൊവൈദൻ അൽ കെത്ബി, ഷാർജ നബാത്തി കവിയരങ്ങ് ഡയറക്ടറും അൽ ഹിറ ലിറ്റററി കൗൺസിൽ ഡയറക്ടറുമായ കവി ബുട്ടി അൽ മസ്ലൂം, കിഴക്കൻ മേഖലയിലെ നിരവധി സർക്കാർ ഉദ്യോഗസ്ഥർ, കവികൾ, ഉത്സവ അതിഥികൾ എന്നിവരും പങ്കെടുത്തു.
കുവൈറ്റ് മാധ്യമ പ്രവർത്തകൻ തലാൽ അൽ ബുഹൈരി ആതിഥേയത്വം വഹിച്ച സമാപന ചടങ്ങിൽ യുഎഇയിൽ നിന്നുള്ള മുഹമ്മദ് സുരൂർ അൽ ഷംസി, സുൽത്താൻ അൽ റഫീസ, ഇറാഖിൽ നിന്നുള്ള റുകാദ് അൽ ഷമ്മാരി, ജോർദാനിൽ നിന്നുള്ള കവി അല അഹ്മാരോ, കുവൈത്തിൽ നിന്നുള്ള സലാ മുത്രെഫ് അൽ അൻസി, സൗദി അറേബ്യയിൽ നിന്നുള്ള അമർ അൽ ആയ്ദി, ഇറാഖിൽ നിന്നുള്ള കവി ഷാദ് അൽ ഖുസാമി എന്നിവരുൾപ്പെടെ നിരവധി കവികൾ പങ്കെടുത്തു.
സമാപനത്തിൽ, ഫെസ്റ്റിവലിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ച കവികളെയും മാധ്യമ പ്രവർത്തകരെയും പങ്കാളികളെയും ശൈഖ് സയീദും ശൈഖ് ഹൈതാമും ആദരിച്ചു.
കൾച്ചറൽ കൊട്ടാരം, അൽ ദൈദ്, കൽബ എന്നിങ്ങനെ ഷാർജ എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ തുടർച്ചയായ ഏഴ് ദിവസങ്ങളിലായാണ് ഉത്സവം അരങ്ങേറിയത്.
WAM/അമൃത രാധാകൃഷ്ണൻ