ദുബായ്, 12 ഫെബ്രുവരി 2024 (WAM) -- ദേശീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയവും അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻ്റ് ഇൻഡസ്ട്രിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ലോക ഗവൺമെൻ്റ് ഉച്ചകോടി 2024 ൻ്റെ ആദ്യ ദിനത്തിലായിരുന്നു ഒപ്പുവെക്കൽ ചടങ്ങ്.
ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹരേബ് അൽ ഖൈലിയും അജ്മാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ അബ്ദുല്ല മുഹമ്മദ് അൽ മുവൈജിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ദേശീയ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാർ. ഏകോപിത ശ്രമങ്ങളിലൂടെ തൊഴിൽ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇ സർക്കാരിൻ്റെ നിർദ്ദേശങ്ങളുമായി ഇത് പൊരുത്തപ്പെടുന്നു.
ഉഭയകക്ഷി സഹകരണം സുഗമമാക്കാൻ ശ്രമിക്കുകയും, തൊഴിൽ സമ്പ്രദായം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, മാനവ വിഭവശേഷി കഴിവുകൾ മെച്ചപ്പെടുത്തുകയും, വൈദഗ്ധ്യവും അറിവും കൈമാറ്റം ചെയ്യുന്നതിലൂടെ സ്ഥാപനപരമായ മികവ് വളർത്തിയെടുക്കുകയും ചെയ്യുന്നതാണ് ഈ ധാരണാപത്രം.
WAM/അമൃത രാധാകൃഷ്ണൻ