ഡബ്ല്യൂജിഎസിൽ പങ്കെടുക്കാനെത്തിയ ന്യൂയോർക്ക് പോലീസ് കമാൻഡർ-ഇൻ-ചീഫുമായി സെയ്ഫ് ബിൻ സായിദ് കൂടിക്കാഴ്ച നടത്തി

ദുബായ്, 13 ഫെബ്രുവരി 2024 (WAM) -- യുഎഇയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ന്യൂയോർക്ക് പോലീസ് കമാൻഡർ ഇൻ ചീഫ് കമ്മീഷണർ എഡ്വേർഡ് കാബനുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി.

വേൾഡ് ഗവൺമെൻ്റ് സമ്മിറ്റ് (ഡബ്ല്യുജിഎസ്) 2024 ൻ്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

ചർച്ചയിൽ, ശൈഖ് സെയ്ഫും ന്യൂയോർക്ക് പോലീസ് കമാൻഡർ ഇൻ ചീഫും ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ഉഭയകക്ഷി ബന്ധങ്ങളും, സുരക്ഷയിലും നിയമപാലനത്തിലും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു.

ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ പ്രാധാന്യവും തന്ത്രപരമായ വികസന ലക്ഷ്യങ്ങളും സ്ഥാപനപരമായ ഗവൺമെൻ്റ് നവീകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിലെ പങ്കും അവർ കൈകാര്യം ചെയ്തു.

യുഎഇ ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹരേബ് അൽ ഖൈലിയും ന്യൂയോർക്ക് സിറ്റി മേയറുടെ മുതിർന്ന ഉപദേഷ്ടാവ് ജോയൽ എസ്ഡോർഫർ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരും ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള അമേരിക്കൻ പ്രതിനിധി സംഘത്തിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ