ദുബായ്, 13 ഫെബ്രുവരി 2024 (WAM) -- ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ,ദുബായിൽ വേൾഡ് ഗവൺമെൻ്റ് ഉച്ചകോടിക്കിടെ സ്ലോവാക് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റോബർട്ട് കാലിനാക്കിനെയും അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധിസംഘവുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പ്രത്യേകിച്ച് സുരക്ഷാ, നിയമ നിർവ്വഹണ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും യോഗം ഊന്നൽ നൽകി.
വിജ്ഞാന കൈമാറ്റം, സർക്കാർ സേവന മെച്ചപ്പെടുത്തൽ, സുസ്ഥിര വികസന ശ്രമങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയിൽ ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും അവർ കൈമാറി.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹരേബ് അൽ ഖൈലി, നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും, പ്രതിനിധി സംഘത്തിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ