ഖലീഫ അൽ ബലൂഷിയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ രാഷ്‌ട്രപതി

അജ്മാൻ, 13 ഫെബ്രുവരി 2024 (WAM) -- സൊമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കുന്ന ഡ്യൂട്ടിയിലിരിക്കെ നടന്ന തീവ്രവാദ ആക്രമണത്തിനിടയിൽ മരണപ്പെട്ട യുഎഇ സായുധ സേനാംഗവും ഫസ്റ്റ് വാറൻ്റ് ഓഫീസറുമായ ഖലീഫ അൽ ബലൂഷിയുടെ രക്തസാക്ഷിത്വത്തിൽ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം രേഖപ്പെടുത്തി.

അജ്മാനിലെ അനുശോചന മജ്‌ലിസ് സന്ദർശിച്ച വേളയിലാണ് രാഷ്‌ട്രപതി അനുശോചനം രേഖപ്പെടുത്തിയത്.

അൽ ബലൂഷിയുടെ കുടുംബത്തോട് തൻ്റെ അനുശോചനം രേഖപ്പെടുത്തിയ രാഷ്‌ട്രപതി സർവശക്തനായ ദൈവം തൻ്റെ അതിരുകളില്ലാത്ത കരുണയും ക്ഷമയും നൽകി അവൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ക്ഷമയും ആശ്വാസവും പ്രദാനം ചെയ്യട്ടെ എന്നും പ്രാർത്ഥിച്ചു.


WAM/അമൃത രാധാകൃഷ്ണൻ