ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനായി മൗറിറ്റാനിയ 30 മില്യൺ ഡോളർ അനുവദിച്ചു: മന്ത്രി

ദുബായ്, 14 ഫെബ്രുവരി 2024 (WAM) -- ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൽ നിക്ഷേപിക്കാൻ തൻ്റെ രാജ്യത്തെ സർക്കാർ 30 മില്യൺ ഡോളർ അനുവദിച്ചതായി മൗറിറ്റാനിയയിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇന്നൊവേഷൻ, മോഡേണൈസേഷൻ മന്ത്രി മുഹമ്മദ് ലൂലി പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി സേവനങ്ങളെയും നവീകരണത്തെയും പിന്തുണയ്ക്കുന്നതിനായി മൗറിറ്റാനിയയിൽ അഞ്ച് പുതിയ ഡിജിറ്റൽ പരിവർത്തന പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളിലെ ഗവൺമെൻ്റുകൾക്ക് ലോകത്തെ പ്രധാന പങ്കാളികളുമായി കൂടിക്കാഴ്ച നടത്താൻ ലോക ഗവൺമെൻ്റ് ഉച്ചകോടി 2024 അവസരമൊരുക്കുന്നുവെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (വാം) നൽകിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു.

വെല്ലുവിളികളും അപകടസാധ്യതകളും അഭിമുഖീകരിക്കുന്നതിന് പരിഹാരങ്ങൾ കൈമാറുന്നതിനും സജീവമായ ആശയങ്ങൾ വികസിപ്പിക്കുന്നതിനുമായി ലോക ഗവൺമെൻ്റ് ഉച്ചകോടി സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോറങ്ങളിൽ നിന്ന് തൻ്റെ രാജ്യത്തിൻ്റെ പ്രതിനിധി സംഘം പ്രയോജനം നേടിയതായും മൗറിറ്റാനിയൻ മന്ത്രി കൂട്ടിച്ചേർത്തു.

ഈ സാങ്കേതികവിദ്യകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിന് ഉചിതമായ നിയമനിർമ്മാണ ചട്ടക്കൂട് സജ്ജമാക്കി ഭരണരംഗത്തെ ഏകോപനം നടത്തേണ്ടത്തിൻ്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു,

സർക്കാർ പ്രവർത്തനങ്ങളിൽ വഴക്കം ഉറപ്പാക്കുന്നതിനൊപ്പം സർക്കാർ ജോലിയുടെ നട്ടെല്ലായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നതിലൂടെ ഡിജിറ്റൽ പരിവർത്തന മേഖലയിലെ തൻ്റെ രാജ്യത്തിൻ്റെ അനുഭവവും അദ്ദേഹം എടുത്തുപറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ