ദുബായ്, 14 ഫെബ്രുവരി 2024 (WAM) - സർക്കാരുകൾക്ക് പരിഹാരങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിനും സർക്കാരിലെ നൂതന ആശയങ്ങൾ കൈമാറുന്നതിനുമുള്ള വിലപ്പെട്ട വേദിയാണ് ലോക ഗവൺമെൻ്റ് ഉച്ചകോടിയെന്ന് യെമനിലെ സിവിൽ സർവീസ്, ഇൻഷുറൻസ് മന്ത്രി അബ്ദുൾ നാസർ അഹമ്മദ് അൽ-വാലി പറഞ്ഞു.
ലോക ഗവൺമെൻ്റ് ഉച്ചകോടിയിലേക്ക് യെമനിൻ്റെ പ്രതിനിധി സംഘത്തെ ക്ഷണിച്ചതിന് യുഎഇയുടെ നേതൃത്വത്തിനും സർക്കാരിനും മന്ത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (വാം) നൽകിയ പ്രസ്താവനയിൽ നന്ദി അറിയിച്ചു.
ഈ അറിവ് യെമനിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ, മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിക്കുന്നതിൽ പങ്കെടുത്ത രാജ്യങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് യെമൻ സർക്കാർ പ്രതിനിധി സംഘം മനസ്സിലാക്കിയതായി അദ്ദേഹം സ്ഥിരീകരിച്ചു.
ഗവൺമെൻ്റ് ജോലികൾ നയിക്കുന്നതിനും ഭാവിയിലെ ജോലികളിലേക്ക് നീങ്ങുന്നതിനുമായി മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിലുള്ള തൻ്റെ താൽപര്യം യെമൻ മന്ത്രി എടുത്തുപറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ