ദുബായ്, 14 ഫെബ്രുവരി 2024 (WAM) -- പുനരുപയോഗ ഊർജം, കൃഷി, ടൂറിസം, ബയോടെക്‌നോളജി തുടങ്ങി വിവിധ മേഖലകളിൽ യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ക്യൂബയുടെ താത്പര്യം പ്രധാനമന്ത്രി മാനുവൽ മാരേറോ പ്രകടിപ്പിച്ചു.
“വിപുലമായ അനുഭവസമ്പത്തുള്ള ഒരു രാജ്യമാണ് യുഎഇ, ഞങ്ങൾ നിരവധി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്,” ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്) പങ്കെടുത്ത വേളയിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (ഡബ്ല്യുഎഎം) നൽകിയ പ്രസ്താവനയിൽ മാരേറോ പറഞ്ഞു.
"കഴിഞ്ഞ വർഷം നവംബറിൽ രാഷ്‌ട്രപതി മിഗ്വൽ ഡിയാസ്-കാനൽ ബെർമൂഡെസിൻ്റെ സന്ദർശനത്തിന് ശേഷം അത് കൂടുതൽ വേഗത്തിലുള്ള പാത സ്വീകരിച്ചു," ക്യൂബൻ പ്രധാനമന്ത്രി വളർന്നുവരുന്ന യുഎഇ-ക്യൂബ ബന്ധത്തിന് അടിവരയിട്ടു.
വിവിധ പുനരുപയോഗ ഊർജ പദ്ധതികൾ വികസിപ്പിക്കുന്നതിൽ യുഎഇയുടെ പിന്തുണയിൽ നിന്ന് തൻ്റെ രാജ്യത്തിന് നേട്ടമുണ്ടെന്നും, ഇത് ക്യൂബയുടെ ഊർജ്ജ മേഖലയിലെ പരിവർത്തന തന്ത്രം നടപ്പിലാക്കാൻ സഹായിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഷിക മേഖലയിൽ, ക്യൂബയിലെ ഭക്ഷ്യ ഉൽപ്പാദനത്തിനായി യുഎഇ സംയുക്ത പദ്ധതികൾക്ക് ധനസഹായം നൽകുന്നതിനുള്ള സാധ്യത സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ മാരേറോ എടുത്തുപറഞ്ഞു.
ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ ഭാഗമായി, ലിംഗസമത്വത്തിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിലെ ക്യൂബയുടെ വിജയകരമായ അനുഭവങ്ങളും പ്രധാനമന്ത്രി ചർച്ച ചെയ്തു.
"ഇന്ന് ക്യൂബയിൽ, എല്ലാ സാമ്പത്തിക സാമൂഹിക മേഖലകളിലും സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ട്. രാജ്യത്തെ തൊഴിലാളികൾക്കിടയിലും, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കിടയിലും, പാർലമെൻ്റിലും സ്ത്രീകളാണ് ഭൂരിപക്ഷം. തൊഴിൽ കാര്യങ്ങളിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു, അവിടെ അവർക്ക് ഉത്തരവാദിത്തങ്ങളുടെയും ശമ്പളത്തിൻ്റെയും കാര്യത്തിൽ പുരുഷന്മാരെപ്പോലെ തന്നെ അവകാശങ്ങളുണ്ട്," ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ക്യൂബയുടെ സുപ്രധാനമായ മുന്നേറ്റങ്ങളെ മാരേറോ ഊന്നിപ്പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട്, ഹ്രസ്വ (വർഷം 2020), ഇടത്തരം (2030), ദൈർഘ്യമേറിയ (2050), വളരെ ദൈർഘ്യമേറിയ (2100) എന്നിവയിൽ നടപ്പിലാക്കുന്ന പുരോഗമന നിക്ഷേപങ്ങളുടെ ഒരു പരിപാടി മുൻകൂട്ടി കാണിക്കുന്ന 'താരിയ വിദ' പദ്ധതിയിലൂടെ ക്യൂബയുടെ സജീവമായ സമീപനം മാരേറോ എടുത്തുപറഞ്ഞു. ഇത് കാലാവസ്ഥ പ്രത്യാഘാതങ്ങൾ തിരിച്ചറിയുകയും അപകടസാധ്യതകൾ ലഘൂകരിക്കാനും കമ്മ്യൂണിറ്റികളെ സംരക്ഷിക്കാനുമുള്ള പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നു.
നിർണായക ഭരണം, ഇൻ്റർനെറ്റ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഗോള വിനിമയത്തിനുള്ള മികച്ച അവസരമായി കണക്കാക്കി, ഡബ്ല്യൂജിഎസ് പോലുള്ള ഉച്ചകോടികളുടെ സംഘടിപ്പിക്കുന്നത്തിൽ യുഎഇയുടെ മികവിനെ മാരേറോ അഭിനന്ദിച്ചു.
WAM/അമൃത രാധാകൃഷ്ണൻ