സുസ്ഥിര വികസനം ത്വരിതപ്പെടുത്താനുള്ള ആഗോള ശ്രമങ്ങൾക്ക് യുഎഇ നേതൃത്വം നൽകുന്നു: എഡിഎഫ്ഡി ഡയറക്ടർ ജനറൽ

ദുബായ്, 14 ഫെബ്രുവരി 2024 (WAM) -- സുസ്ഥിര വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള ആഗോള സംരംഭങ്ങളിൽ ആഗോള നേതാവെന്ന നിലയിൽ യുഎഇ നേതൃത്വം നൽകുന്നതായി അബുദാബി ഫണ്ട് ഫോർ ഡവലപ്‌മെൻ്റ് (എഡിഎഫ്‌ഡി) ഡയറക്ടർ ജനറൽ മുഹമ്മദ് സെയ്ഫ് അൽ സുവൈദി അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള ആളുകളുടെ ഭാവി രൂപപ്പെടുത്തുന്നതിന് സമർപ്പിച്ചിരിക്കുന്ന യുഎഇ നേതൃത്വത്തിൻ്റെ മുന്നൊരുക്ക വീക്ഷണത്തിൻ്റെ വ്യക്തമായ പ്രതിഫലനമാണ് ഫണ്ടിൻ്റെ അസാധാരണ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പ്രാദേശിക, അന്തർദേശീയ പങ്കാളികളിൽ നിന്നുള്ള ഏകീകൃത പ്രതിബദ്ധതയുടെ ആവശ്യകത ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ (ഡബ്ല്യൂജിഎസ്) എമിറേറ്റ്‌സ് വാർത്താ ഏജൻസിയോട് സംസാരിച്ച അൽ സുവൈദി, അടിവരയിട്ടു.

വികസ്വര രാജ്യങ്ങളിലെ ഗവൺമെൻ്റുകൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാൻ മതിയായ സാമ്പത്തിക സ്രോതസ്സുകൾ സമാഹരിക്കാനുള്ള യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

എഡിഎഫ്‌ഡിയുടെ പങ്ക് എടുത്തുകാട്ടി, ഏകദേശം അഞ്ച് പതിറ്റാണ്ട് മുമ്പ് ആരംഭിച്ചത് മുതൽ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആഗോള സമൂഹത്തെ പിന്തുണയ്ക്കുന്നതിൽ ഫണ്ട് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ഭൂഖണ്ഡങ്ങളിലുടനീളമുള്ള 104 രാജ്യങ്ങൾക്ക് പ്രയോജനകരമായ വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിലൂടെ, ഫണ്ട് 180 ബില്യൺ ദിർഹം ധനസഹായത്തിനും നിക്ഷേപത്തിനുമായി അനുവദിച്ചു, ഇത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സാരമായി ബാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസന ശ്രമങ്ങളുടെ ഭാവി വിഭാവനം ചെയ്യുന്നതിൽ ഡബ്ല്യൂജിഎസിൻ്റെ നിർണായക പങ്ക് അൽ സുവൈദി ഉയർത്തിക്കാട്ടി, സർക്കാരുകൾക്ക് നല്ല പരിവർത്തനങ്ങൾ സ്വീകരിക്കുന്നതിനും വരും തലമുറകൾക്ക് മികച്ച ഭാവിക്ക് വഴിയൊരുക്കുന്നതിനുമുള്ള ഒരു ഉത്തേജകമാണ് അതിൻ്റെ പ്രവർത്തനമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കൂടുതൽ സമൃദ്ധവും സുസ്ഥിരവുമായ സമൂഹങ്ങളെ പരിപോഷിപ്പിക്കുന്നതിന് അനുഭവങ്ങളുടെയും അറിവുകളുടെയും അത്യാധുനിക സാങ്കേതിക വിദ്യകളുടെയും നൂതനമായ പരിഹാരങ്ങളുടെയും വിനിമയം സുഗമമാക്കുന്ന ഒരു പ്രമുഖ ആഗോള പ്ലാറ്റ്‌ഫോമായി ഉച്ചകോടി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായ സാങ്കേതിക മുന്നേറ്റങ്ങൾക്കിടയിലുള്ള വികസന പ്രവർത്തനങ്ങളുടെ ഭാവിയെ അഭിസംബോധന ചെയ്ത അദ്ദേഹം, വികസന സ്ഥാപനങ്ങൾ അവരുടെ പ്രോഗ്രാമുകളിലും പ്രോജക്റ്റുകളിലും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി. സാങ്കേതിക മുന്നേറ്റങ്ങളുടെയും നൂതനമായ പരിഹാരങ്ങളുടെയും ഈ തന്ത്രപരമായ വിനിയോഗം വിവിധ പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിലും സുസ്ഥിര സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലും നിർണായകമാണ്, അതുവഴി വികസ്വര രാജ്യങ്ങളിലെ കമ്മ്യൂണിറ്റികൾക്കായി മുൻഗണനാ മേഖലകൾ വികസിപ്പിക്കുന്നതിന് സംഭാവന നൽകുന്നതായും വ്യക്തമാക്കി.

WAM/അമൃത രാധാകൃഷ്ണൻ