ഭാവി നഗരങ്ങൾ: ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ യാത്രയിലെ പ്രധാന സവിശേഷത

ദുബായ്, 14 ഫെബ്രുവരി 2024 (WAM) -- ഭാവി നഗരങ്ങളെ രൂപപ്പെടുത്തുന്നതിന് ഡിജിറ്റൽ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ഗവൺമെൻ്റുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സജീവമായ നടപടികൾ പ്രചോദിപ്പിക്കുന്നതിൽ ലോക ഗവൺമെൻ്റ് ഉച്ചകോടി (WGS) നിർണായകമാണ്. സമൂഹങ്ങളെ ശോഭനവും സന്തോഷകരവും കൂടുതൽ സമ്പന്നവുമായ ഭാവിയിലേക്ക് നയിക്കുന്നത്തിന് ഡാറ്റ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഗവൺമെൻ്റുകൾ കൂടുതൽ ചടുലവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിടുന്നു.

2019-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 'ഭാവി നഗരങ്ങൾക്കായുള്ള 7 പ്രധാന തത്വങ്ങൾ' എന്ന തലക്കെട്ടിൽ ഒരു മുഖ്യ പ്രസംഗത്തിൽ ഭാവി നഗരങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്തു.

"രാജ്യങ്ങളുടെ ഭാവി, മനുഷ്യരുടെ ഭാവി, ജീവിതത്തിൻ്റെ ഭാവി എന്നിവ നഗരങ്ങളുടെ ഭാവിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നഗരങ്ങളുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് എല്ലായ്പ്പോഴും ദുബായുമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം ലോകത്തിലെ പല നഗരങ്ങളും ദുബായിയെ ഭാവിയുടെ നഗരമായി കാണുന്നു," ശൈഖ് ഹംദാൻ പറഞ്ഞു.

2021-ൽ, വേൾഡ് ഗവൺമെൻറ് സമ്മിറ്റ് ഓർഗനൈസേഷൻ, ഭാവിയിലെ നഗരങ്ങൾ വിഭാവനം ചെയ്യുന്നതിലും സുരക്ഷിതമാക്കുന്നതിലും ഗവൺമെൻ്റുകളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, 'സെക്യൂരിറ്റി ബൈ ഡിസൈൻ: സേഫ് ആൻഡ് സെക്യൂർ സ്മാർട്ട് സിറ്റികൾ ഇൻ എ അൺ സസ്റ്റൈനബിൾ സൈബർ വേൾഡ്' എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പുറത്തിറക്കി.

എല്ലാ പങ്കാളികൾക്കും താമസക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഇടയിൽ സൈബർ അവബോധം വർധിപ്പിക്കുന്നതിനിടയിൽ, എല്ലാ ഡിജിറ്റൽ സേവനങ്ങളും ഉൾപ്പെടെ, വിവര-വിനിമയ സാങ്കേതികവിദ്യകൾ സുരക്ഷിതമാക്കുന്നതിൽ ഗവൺമെൻ്റുകൾ വൻതോതിൽ നിക്ഷേപം നടത്തേണ്ടതിൻ്റെ ആവശ്യകതയിൽ റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചു.

2022-ൽ, 'നഗരങ്ങളുടെ ഭാവി: നഗരങ്ങളിലെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള മൂന്ന് തത്വങ്ങൾ' എന്ന റിപ്പോർട്ട്, ഭാവിയിലെ നഗര സന്നദ്ധതയ്ക്കായി സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിൻ്റെ അടിയന്തര പ്രാധാന്യം ഊന്നിപ്പറഞ്ഞു. പൗരൻ-ഉപഭോക്തൃ സന്തോഷം പിടിച്ചെടുക്കാൻ ദുബായ് സൃഷ്ടിച്ച ആപ്പ് ഉൾപ്പെടെയുള്ള ആഗോള നഗര നവീകരണങ്ങളും സംരംഭങ്ങളും ഇത് ശ്രദ്ധയിൽപ്പെടുത്തി.

സാമൂഹികവും സാമ്പത്തികവുമായ വശങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആധുനിക നഗരങ്ങൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യകളെ എങ്ങനെ ആശ്രയിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് യുഎഇയിലെ ജനറൽ മാനേജർ നെയിം യാസ്ബെക്ക് എടുത്തുപറഞ്ഞു.

ഡബ്ല്യുജിഎസിലെ തൻ്റെ പങ്കാളിത്തത്തിനിടെ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ പ്രസ്താവനയിൽ, സാമൂഹിക വളർച്ച, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, അറബ് രാജ്യങ്ങളിലെ ആധുനിക ആപ്ലിക്കേഷനുകൾ എന്നിവയിൽ നിക്ഷേപം നടത്തണമെന്ന് യാസ്ബെക്ക് ആവശ്യപ്പെട്ടു. ഇത്തരം നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് അറബ് സമൂഹങ്ങളുടെ വികസനത്തിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്മാർട്ട് സിറ്റികൾ നിർമ്മിക്കുന്നതിന് സാങ്കേതിക വികസനവും വളർച്ചയും നഗരവൽക്കരണവും നേരിടുന്ന വെല്ലുവിളികൾക്കെതിരായ സംരക്ഷണവും ആവശ്യമാണ്. ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനത്തിനൊപ്പം സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതും പുതിയ രീതികൾ സ്വീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.

നഗരവികസനത്തിൽ നവീകരണവും സാങ്കേതികവിദ്യയും വർധിപ്പിക്കുന്നതിലൂടെ, സ്മാർട്ട് സിറ്റി രൂപകൽപ്പനയിലും സൈബർ സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, സർക്കാരുകൾക്ക് സുരക്ഷാ പരിഹാരങ്ങൾ ഫലപ്രദമായി സമന്വയിപ്പിക്കാൻ കഴിയും.

WAM/അമൃത രാധാകൃഷ്ണൻ