ദുബായ്, 16 ഫെബ്രുവരി 2024 (WAM) -- ഈ വർഷത്തെ ലോക ഗവൺമെൻ്റ് ഉച്ചകോടി ഓസ്ട്രിയൻ ഗവൺമെൻ്റിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഡിജിറ്റലൈസേഷനും എഐയും കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് സെക്രട്ടറി ഫ്ലോറിയൻ ടർസ്‌കിയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുത്തത് എന്ന് യുഎഇയിലെ ഓസ്ട്രിയയുടെ അംബാസഡർ എറ്റിയെൻ ബെർച്ച്‌ടോൾഡ് ഊന്നിപ്പറഞ്ഞു.
2024ലെ വേൾഡ് ഗവൺമെൻ്റ് ഉച്ചകോടിയിൽ (ഡബ്ല്യുജിഎസ്) എമിറേറ്റ്‌സ് വാർത്താ ഏജൻസിയോട് (WAM) സംസാരിച്ച അദ്ദേഹം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമയുമായി എഐ ധാരണാപത്രം ഒപ്പുവെച്ചതായും അറിയിച്ചു.
"സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക തലങ്ങളിൽ ഈ സമ്മേളനം പൊതുവെ ഒരുപാട് കാര്യങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു, അതിനാൽ ഇത് വളരെ വിലമതിക്കപ്പെടുന്നു, അതിൻ്റെ ഭാഗമാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്," അദ്ദേഹം ഉപസംഹരിച്ചു.
WAM/അമൃത രാധാകൃഷ്ണൻ