22.4 ദശലക്ഷം യുഎഇ ദിർഹം മൂല്യമുള്ള 2500 ലിമിറ്റഡ് എഡിഷൻ കളക്ഷനുകളുമായി എക്‌സ്‌പോഷർ 2024

ഷാർജ, 2024 ഫെബ്രുവരി 20, (WAM) -- ജോക്കിം ഷ്‌മെയിസറിൻ്റെ ക്യാമറയിൽ പതിഞ്ഞ അതിമനോഹരമായ വൈൽഡ്‌ലൈഫ് ക്ലോസപ്പ്, നീൽ ലീഫർ പകർത്തിയ അവിസ്മരണീയ കായിക നിമിഷം, അല്ലെങ്കിൽ ചാർളി ഹാമിൽട്ടൺ ജെയിംസിൻ്റെ ഹൃദ്യമായ ചിത്രം ഇവിയിലൊന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ഇതിനുള്ള സുവർണ്ണാവസരമാണ് എക്‌സ്‌പോഷർ ഇൻ്റർനാഷണൽ ഫോട്ടോഗ്രഫി ഫെസ്റ്റിവലിൻ്റെ (എക്‌സ്‌പോഷർ 2024) എട്ടാം പതിപ്പിലെ ആർട്ട് സെയിലിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. മൊത്തം 22.4 ദശലക്ഷം യുഎഇ ദിർഹം (6.1 ദശലക്ഷം യുഎസ് ഡോളർ) വിലമതിക്കുന്ന 2500 ലിമിറ്റഡ് എഡിഷൻ കളക്ഷനുകൾ ഇവിടെ പ്രദർശനത്തിനായി തയ്യാറാക്കിയിരിക്കുന്നു.

ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ 2024 ഫെബ്രുവരി 28 മുതൽ മാർച്ച് 5 വരെ നടക്കുന്ന ഫെസ്റ്റിവൽ, ലോകത്തിലെ പ്രമുഖ 400 ഫോട്ടോഗ്രാഫർമാരുടെ സൃഷ്ടികൾ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു സ്വപ്ന സാക്ഷാത്കാര പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നു.

എറിക് മിയോളയുടെ ക്രോമാറ്റിക് സെന്‍റിമെന്‍റ്സ് മുതൽ ഇയോന്നിസ് ഗലനോപൗലോസ് പപ്പാവാസിലിയോയുടെ വാസ്തുവിദ്യാ ചിത്രങ്ങളും ജീൻ-പിയറി ലാഫോണ്ടിൻ്റെ സൃഷ്ടികളും പ്രദർശനത്തിൽ ഉൾപ്പെടുന്നു. ഒരു ബജറ്റ് നിരക്കിൽ തങ്ങളുടെ കലാ ശേഖരം നിർമ്മിക്കാൻ തുടങ്ങുന്നവർക്ക്, എക്സ്പോഷർ 2024 ചില അവിശ്വസനീയമായ തിരഞ്ഞെടുപ്പുകൾ വാഗ്ദാനം ചെയ്യുന്നു.

പ്രൊഫഷണലായി ഫ്രെയിം ചെയ്ത ഫോട്ടോഗ്രാഫിക് സൃഷ്ടികൾ വീട്ടിലേക്ക് കൊണ്ടുപോകാൻ കളക്ടർമാരെ അനുവദിക്കുന്ന ഓൺ-സൈറ്റ് ഫ്രെയിമിംഗ് സേവനങ്ങളുടെ സൗകര്യവും ഫെസ്റ്റിവൽ പ്രദാനം ചെയ്യും.

ഗൈഡഡ് ടൂറുകളിലൂടെ തനതായ കാഴ്ചപ്പാടുകൾ

കലാകാരന്മാരുടെ നേതൃത്വത്തിൽ പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത ടൂറുകളിലൂടെ വ്യക്തിഗത ഫോട്ടോഗ്രാഫർമാരുടെ സർഗ്ഗാത്മക അടുത്തറിയാൻ കാണികൾക്ക് സാധിക്കും.

ഈ എക്‌സ്‌ക്ലൂസീവ് ടൂറുകൾ കലാകാരന്മാരുടെ പ്രചോദനങ്ങൾ, സർഗ്ഗാത്മക പ്രക്രിയകൾ, അവരുടെ ആകർഷകമായ ഇമേജറിയിൽ കുടുങ്ങിക്കിടക്കുന്ന കഥകൾ എന്നിവയെ കുറിച്ചുള്ള നേരിട്ടുള്ള ഉൾക്കാഴ്ചകൾ നേടാനുള്ള അപൂർവ അവസരം നൽകുന്നു. എക്‌സ്‌പോഷർ അനുഭവം കൂടുതൽ ഉയർത്താൻ, പ്രമുഖ വ്യവസായ വിദഗ്ധ സിൽവിയ ലോഡിയൻ-മിയോ തിരഞ്ഞെടുത്ത എക്‌സിബിഷനുകളിലൂടെ വ്യക്തിഗത ഗൈഡഡ് ടൂറുകൾ നയിക്കും.

13 ക്യൂറേറ്റഡ് ടൂറുകളിലൂടെ, പ്രശസ്ത കലാചരിത്രകാരൻ, മ്യൂസിയം അധ്യാപകൻ, ഗാലറി വിദഗ്ധൻ എന്നിവർ പ്രദർശിപ്പിച്ച മാസ്റ്റർപീസുകളെ കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകളും സമ്പുഷ്ടമായ ധാരണയും നൽകും. സിൽവിയ നേതൃത്വം നൽകുന്ന ഈ സവിശേഷ അവസരം സന്ദർശകരെ ഫോട്ടോഗ്രാഫി കലയുമായി അഗാധമായ തലത്തിൽ ബന്ധിപ്പിക്കാൻ അനുവദിക്കുന്നു.