കെയ്‌റോ, 20 ഫെബ്രുവരി 2024 (WAM) -- ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കർ സഖർ ഘോബാഷ്, ഈജിപ്തിൻ്റെ പ്രതിനിധി സഭയുടെ സ്പീക്കർ, കൗൺസിലർ ഡോ. ഹനഫി അലി ഗെബാലിയുമായി കൂടിക്കാഴ്ച നടത്തി. ഒരു പ്രതിനിധി സംഘത്തിൻ്റെ നേതൃത്വത്തിൽ കെയ്‌റോയിലേക്കുള്ള അദ്ദേഹത്തിൻ്റെ ഔദ്യോഗിക സന്ദർശന വേളയിൽ കൗൺസിലിൻ്റെ ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇരു കൗൺസിലുകളും തമ്മിലുള്ള പാർലമെൻ്ററി സഹകരണവും ഏകോപനവും വർധിപ്പിക്കാനും വിവിധ പ്രാദേശിക, അന്തർദേശീയ പാർലമെൻ്ററി ഫോറങ്ങളിൽ പൊതു താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിലേക്കുള്ള നിലപാടുകൾ, ദർശനങ്ങൾ, ദിശാബോധം എന്നിവ ഏകീകരിക്കാനും യോഗത്തിൽ ഇരുപക്ഷവും ചർച്ച ചെയ്തു.
സന്ദർശനങ്ങളും പാർലമെൻ്ററി പരിപാടികളും പരസ്പരം കൈമാറ്റം ചെയ്യുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും സർക്കാരുകളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും എല്ലാ മേഖലകളിലും സഹകരണം സജീവമാക്കുന്നതിനുള്ള അവരുടെ താൽപ്പര്യവും സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളുമായും സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഇരുരാജ്യങ്ങളും തമ്മിലുള്ള വിശിഷ്ടമായ ബന്ധത്തിൽ നിന്ന് പ്രയോജനം നേടുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.
ശക്തമായ യുഎഇ-ഈജിപ്ത് ബന്ധം ഏകോപനത്തിൻ്റെ ഏറ്റവും ഉയർന്ന തലത്തിലാണ് മുന്നോട്ട് പോകുന്നതെന്നും പരസ്പര ബഹുമാനത്തിലും ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ പിന്തുടരുന്നതിലും അധിഷ്ഠിതമാണെന്നും ഇരു ഉദ്യോഗസ്ഥരും ഊന്നിപ്പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള പാർലമെൻ്ററി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെയും കാഴ്ചപ്പാടുകൾ ഏകോപിപ്പിക്കുന്നതിൻ്റെയും പ്രാധാന്യം യോഗം അടിവരയിട്ടു. അറബ് ദേശീയ സുരക്ഷയും അറബ് ഐക്യദാർഢ്യവും അടക്കം പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ യോഗം
ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ