അബുദാബി, 21 ഫെബ്രുവരി 2024 (WAM) --യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്തോനേഷ്യൻ രാഷ്ട്രപതി ജോക്കോ വിഡോഡോയുമായി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.
കോളിനിടയിൽ, സുസ്ഥിര സാമ്പത്തിക വികസനത്തിനും ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന സാമ്പത്തിക, നിക്ഷേപ മേഖലകളിലെ തന്ത്രപരമായ ഉഭയകക്ഷി സഹകരണത്തിൻ്റെ വികസനം അവർ അവലോകനം ചെയ്തു.
വിവിധ മേഖലകളിൽ യുഎഇയും ഇന്തോനേഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ട്, ഇന്തോനേഷ്യയിൽ അടുത്തിടെ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പുകൾ വിജയകരമായി സംഘടിപ്പിച്ചതിന്, ശൈഖ് മുഹമ്മദ് രാഷ്ട്രപതി വിഡോഡോയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. ഈ ശ്രമങ്ങൾ, ഇരു രാജ്യങ്ങളുടെയും നിലവിലുള്ള അഭിവൃദ്ധിക്ക് വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്തോനേഷ്യൻ രാഷ്ട്രപതി ശൈഖ് മുഹമ്മദിന് നന്ദി രേഖപ്പെടുത്തി, അവരുടെ ഉഭയകക്ഷി ബന്ധത്തിൻ്റെ വളർച്ചയിൽ അഭിമാനം പങ്കിടുകയും യുഎഇയുടെ തുടർ വികസനത്തിനും സമൃദ്ധിക്കും ആശംസകൾ അറിയിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ