ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിയുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതി

അബുദാബി, 21 ഫെബ്രുവരി 2024 (WAM) -- യുഎഇയും ഇന്തോനേഷ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയും പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ പ്രബോവോ സുബിയാന്തോയും ഇന്ന് ടെലിഫോണിൽ സംസാരിച്ചു.

ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഈ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്ന അവരുടെ ചർച്ച പ്രത്യേകിച്ചും പ്രതിരോധ മേഖലയെ കേന്ദ്രീകരിച്ചായിരുന്നു.

സംഭാഷണത്തിനിടയിൽ ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രിക്ക് അടുത്തിടെ നടന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം നേടിയ വിജയത്തിനും ഇന്തോനേഷ്യയ്ക്കും, ജനങ്ങൾക്കും തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ആശംസകൾ അറിയിച്ചു.

സമീപ വർഷങ്ങളിൽ വിവിധ മേഖലകളിലായി യുഎഇ-ഇന്തോനേഷ്യ ബന്ധങ്ങളിലുണ്ടായ സുപ്രധാന മുന്നേറ്റങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ